ഒരു മുഴം മുന്നേയെറിഞ്ഞു! തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിക്കുന്നതിന് തൊട്ടുമുൻപ് സർക്കാർ ജീവനക്കാർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ

EKNATH SHINDE

താഴെത്തട്ടിലുള്ള സർക്കാർ ജീവനക്കാർ, കിൻ്റർഗാർടൻ അധ്യാപകർ, ആശാ പ്രവർത്തകർ എന്നുവർക്ക് ദീപാവലി ബോണസ് പ്രഖ്യാപിച്ച് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ. നവംബർ 20ന് മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പാണ് മുഖ്യമന്ത്രിയുടെ ഈ പ്രഖ്യാപനം.

ALSO READ; ദാരുണം! ഓവർടേക്കിങ്ങിനെ ചൊല്ലിയുള്ള തർക്കം, മുംബൈയിൽ യുവാവിനെ   മാതാപിതാക്കളുടെ മുന്നിലിട്ട് ആൾക്കൂട്ടം തല്ലിക്കൊന്നു

ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷനിലെ (ബിഎംസി) എല്ലാ ജീവനക്കാർക്കും 28,000 രൂപ ദീപാവലി ബോണസ് ആണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷംത്തേക്കാൾ ച്ച 3000 രൂപ കൂടുതലാണിത്. ഇതിന് പുറമെ ലഡ്‌കി ബഹിൻ യോജന ദീപാവലി ബോണസ് 2024 പദ്ധതി പ്രകാരം യോഗ്യരായ സ്ത്രീ ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നാലാമത്തെയും അഞ്ചാമത്തെയും തവണകൾ ഉൾപ്പെടെ 3,000 രൂപ ക്രെഡിറ്റ് ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പദ്ധതി പ്രകാരം 2.5 ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള സ്ത്രീകൾക്ക് പ്രതിമാസ സഹായമായി 1500 രൂപ ലഭിക്കും.

ALSO READ; എൺപതുകളിലെ മലയാളി നായിക അമേരിക്കയിൽ കൂട്ട ബലാത്സംഗത്തിനിരയായി: യൂട്യൂബ് ചാനലിലൂടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ആലപ്പി അഷ്റഫ്

തെരഞ്ഞെടുപ്പിന് മുന്നോടിയായി, ഭരണകക്ഷിയായ മഹായുതിയും പ്രതിപക്ഷമായ മഹാ വികാസ് അഘാഡിയും (എംവിഎ) കടുത്ത മത്സരത്തിലാണ്.സ്ത്രീകളെയും വയോജനങ്ങളെയും യുവാക്കളെയും ലക്ഷ്യമിട്ട് ഈ വർഷം എട്ട് പ്രധാന ക്ഷേമപദ്ധതികൾ സർക്കാർ അവതരിപ്പിച്ചിരുന്നു.മുംബൈയിൽ പ്രവേശിക്കുന്ന ലൈറ്റ് മോട്ടോർ വാഹനങ്ങൾക്ക് ഇനി ടോൾ നൽകേണ്ടതില്ലെന്ന് മുഖ്യമന്ത്രി തിങ്കളാഴ്ച പ്രഖ്യാപിച്ചിരുന്നു. മഹാരാഷ്ട്ര സ്റ്റേറ്റ് റോഡ് ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ അടുത്തിടെ പ്രാബല്യത്തിൽ കൊണ്ടുവന്ന നിരക്ക് വർധനയും സർക്കാർ റദ്ദാക്കിയിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News