കനത്ത മഴ; അപകടകരമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് വിലക്കി മഹാരാഷ്ട്ര സർക്കാർ

മഴക്കാലത്ത് അപകടകരമായ സ്ഥലങ്ങളിൽ പ്രവേശിക്കുന്നത് വിലക്കി മഹാരാഷ്ട്ര. കനത്ത മഴയെ തുടർന്നുണ്ടായ മലനിരകളിൽ നിന്നുള്ള കുത്തൊഴുക്കിനെ പ്രതിരോധിക്കാൻ കഴിയാതെയാണ് അവധി ആഘോഷിക്കാനെത്തിയ ഒമ്പതംഗ കുടുംബം അഗാധ ഗര്‍ത്തത്തിലേക്ക് തെന്നി വീണത്. ഇവരിൽ മൂന്ന് പേർ നീന്തി രക്ഷപ്പെടുകയും ഒരാളെ വിനോദസഞ്ചാരികൾ രക്ഷപ്പെടുത്തുകയുമായിരുന്നു. അഞ്ചു പേർക്കാണ് ദുരന്തത്തിൽ ജീവൻ നഷ്ടപ്പെട്ടത്.

Also Read: നീറ്റ് പരീക്ഷാ തട്ടിപ്പ്; നടന്നത് അങ്ങേയറ്റം അഴിമതി, ലോക രാജ്യങ്ങൾക്ക് മുൻപിൽ ഇന്ത്യ അപമാനിക്കപ്പെടുകയാണ് ചെയ്തത്: വി കെ സനോജ്

നാവികസേനയുടെ മുങ്ങൽ വിദഗ്ഗർ അടക്കമുള്ള സംഘമെത്തിയാണ് രണ്ടു ദിവസം നീണ്ട തിരച്ചിലിനൊടുവിൽ മൃതദേഹങ്ങൾ കണ്ടെത്തിയത്. മുംബൈയിൽ നിന്ന് പൂനെയിൽ വിവാഹത്തിൽ പങ്കെടുക്കാനെത്തിയ കുടുംബം. മിനി ബസിലാണ് വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയത്. മഴക്കാലത്ത് പച്ചപ്പ് നിറഞ്ഞ മൊട്ടക്കുന്നുകളിലൂടെ ഒഴുകിയെത്തുന്ന അരുവികൾ ലോണാവാലയുടെ ആകർഷണമാണ്. മഹാരാഷ്ട്രയിലെ മനോഹരമായ സഹ്യാദ്രി പർവതനിരകളിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനാണ് ലോണാവാല. സമൃദ്ധമായ പച്ചപ്പ്, ശാന്തമായ തടാകങ്ങൾ, വെള്ളച്ചാട്ടങ്ങൾ എന്നിവയാൽ ലോണാവാല മുംബൈ വാസികളുടെ ഇഷ്ടകേന്ദ്രമാണ്.

Also Read: കടലാക്രമണം കാരണമുണ്ടാകുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ പഠനം നടത്തും; മന്ത്രി റോഷി അഗസ്റ്റിൻ

അപകടമുണ്ടായ ഞായറാഴ്ച അമ്പതിനായിരത്തോളം പേരാണ് ഇവിടം സന്ദർശിച്ചത്. മഴ ആസ്വദിക്കുമ്പോൾ അപകടകരമായ സ്ഥലങ്ങളിൽ പ്രവേശിക്കരുതെന്നും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ ഡ്യൂട്ടിയിലുള്ള പോലീസുകാരുമായും സർക്കാർ ഉദ്യോഗസ്ഥരുമായും സഹകരിക്കണമെന്നുമാണ് പൊലീസ് മുന്നറിയിപ്പ്‌ നൽകിയിരിക്കുന്നത്. ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ റെയിൽവേയുടെയും വനംവകുപ്പിന്റെയും സഹായത്തോടെ മേഖലയിൽ പ്രതിരോധനടപടികൾ സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News