മുംബൈയിൽ മലയാളികൾ അടക്കം 12 ഭാഷക്കാർക്ക് കമ്മ്യൂണിറ്റി ഹാൾ

മുംബൈയിൽ മലയാളികൾ അടക്കം 12 ഭാഷക്കാർക്കുള്ള കമ്മ്യൂണിറ്റി ഹാൾ നിർമിച്ച് നൽകാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ. മുഖ്യമന്ത്രി എക്‌നാഥ് ഷിൻഡെയുടെയും താനെ മുനിസിപ്പൽ കോർപറേഷന്റെയും എം എൽ എ പ്രതാപ് സർ നയിക്കിന്റെയും നേതൃത്വത്തിലാകും നിർമ്മാണം. പദ്ധതിയുടെ ഉത്ഘാടനം മുഖ്യമന്ത്രി നിർവഹിച്ചു. നഗരവികസനത്തിലും ജീവകാരുണ്യ പ്രവർത്തനങ്ങളിലും കലാ സാംസ്‌കാരിക രംഗത്തും സജീവമായ മലയാളി സമൂഹത്തിന് മഹാരാഷ്ട്ര സർക്കാർ നൽകുന്ന അംഗീകാരമാണ് കമ്മ്യൂണിറ്റി ഹാളെന്ന് പ്രതാപ് സർ നായക് കൈരളി ന്യൂസിനോട് പറഞ്ഞു.

Also Read: ഒരേ സമയം രണ്ടു സ്ഥാപനങ്ങളില്‍ ശമ്പളം വാങ്ങിയെന്ന് ആരോപണം: സെബി മേധാവി മാധബി പുരി ബുച്ച് രാജിവെക്കണമെന്ന ആവശ്യം ശക്തമാകുന്നു

മഹാരാഷ്ട്രയിൽ ദീപാവലിയും ഓണവും ഒരുപോലെയാണ് ആഘോഷിക്കപ്പെടുന്നതെന്നും മലയാളികൾ പ്രസരിപ്പിക്കുന്ന പരസ്പര ബഹുമാനവും സൗഹൃദവും മാതൃകാപരമാണെന്നും പ്രതാപ് സർ നായക് പറയുന്നു. ജീവിക്കുന്ന മണ്ണിനോടുള്ള മലയാളികളുടെ പ്രതിബദ്ധതയാണ് മഹാരാഷ്ട്ര സർക്കാരിന്റെ ഈ അംഗീകാരമെന്ന് സാമൂഹിക പ്രവർത്തകനായ റോയ് ജോൺ മാത്യു പറഞ്ഞു. മുഖ്യമന്ത്രിയെ കൂടാതെ താനെ എം പി നരേഷ് മസ്‌കെ, എം എൽ എമാരായ പ്രതാപ് സർ നായക്, രവീന്ദ്രഫാട്ടക്, കൂടാതെ 12 സംസ്ഥാനങ്ങളുടെ പ്രതിനിധികളും ചടങ്ങിൽ പങ്കെടുത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News