മഹാരാഷ്ട്രയിൽ പുതിയ മന്ത്രിസഭയിൽ പകുതി മന്ത്രിസ്ഥാനവും ബിജെപി നിലനിർത്തും. ഷിൻഡെ സേനക്ക് പ്രധാന വകുപ്പുകൾ ലഭിക്കാൻ സാധ്യത. സത്യപ്രതിജ്ഞാ ചടങ്ങ് ഈ വാരാന്ത്യത്തിൽ ആഘോഷത്തോടെ സംഘടിപ്പിക്കുന്നതിനായി മുംബൈയിൽ വേദിയൊരുങ്ങുന്നു.
പുതിയ സർക്കാരിൽ പകുതി മന്ത്രിസ്ഥാനവും ബിജെപി നിലനിർത്തും. ഷിൻഡെ സേനക്ക് തൃപ്തികരമായ ഡീൽ ലഭിച്ചേക്കുമെന്നാണ് സൂചന. സേന നേതാക്കളുടെ ദിവസങ്ങൾ നീണ്ട അധികാര വിലപേശലുകൾക്കൊടുവിലാണ് ഷിൻഡെ അവകാശവാദം ഉപേക്ഷിച്ചത്. ബിജെപിയുടെ കടുത്ത സമ്മർദ്ദത്തിന് അവസാനം ഷിൻഡെ വഴങ്ങുകയായിരുന്നു.
Also Read: ജാർഖണ്ഡിന്റെ പതിനാലാമത് മുഖ്യമന്ത്രിയായി ഹേമന്ത് സോറൻ സത്യപ്രതിജ്ഞ ചെയ്തു
അടുത്ത മഹാരാഷ്ട്ര മുഖ്യമന്ത്രിയെ സംബന്ധിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും തീരുമാനത്തെ ശിവസേന പിന്തുണയ്ക്കുമെന്ന് ഏകനാഥ് ഷിൻഡെ ഇന്നലെ പ്രഖ്യാപിച്ചു. മുഖ്യമന്ത്രി സ്ഥാനം ത്യജിച്ച ഷിൻഡെ ശിവസേനയ്ക്ക് മൂന്ന് പ്രധാന വകുപ്പുകൾ ഉൾപ്പെടെ 12 കാബിനറ്റ് ബെർത്ത് കൂടി ബിജെപി നൽകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ
അതെ സമയം മഹായുതി സഖ്യത്തിലെ മൂന്നാം കക്ഷിയായ അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിക്ക് മന്ത്രിസഭയിൽ ഒമ്പത് പേരെ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. മഹാരാഷ്ട്രയിൽ മുഖ്യമന്ത്രിയടക്കം പരമാവധി 43 മന്ത്രിമാരാകും ഉണ്ടാകുക. പകുതി ബെർത്തുകളും ബിജെപി തന്നെ നിലനിർത്താനാണ് സാധ്യത.
Also Read: ‘ബിജെപിയില്‍ ചേര്‍ന്നാല്‍ തന്റെ വിലക്ക് നീങ്ങും’; നാഡയുടെ വിലക്കിനെതിരെ ആഞ്ഞടിച്ച് ബജ്‌റംഗ് പുനിയ
മുഖ്യമന്ത്രി പദം ബിജെപിക്കായി വിട്ടു കൊടുത്ത ഷിൻഡെയ്ക്ക് നഗരവികസനം, പൊതുമരാമത്ത് വകുപ്പ്, ജലവിഭവം എന്നീ മൂന്ന് പ്രധാന വകുപ്പുകൾ ലഭിക്കാൻ സാധ്യതയുണ്ട്. പുതിയ മുഖ്യമന്ത്രി ബി.ജെ.പിയിൽ നിന്നായിരിക്കുമെന്നും സേനയിൽ നിന്നും എൻസിപിയിൽ നിന്നും 2 ഉപമുഖ്യമന്ത്രിമാരെയും തിരഞ്ഞെടുക്കും. സത്യപ്രതിജ്ഞാ ചടങ്ങ് ഈ വാരാന്ത്യത്തിൽ ആഘോഷത്തോടെ സംഘടിപ്പിക്കുന്നതിനായി മുംബൈയിൽ വേദിയൊരുങ്ങുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here