തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് ജനപ്രിയ പ്രഖ്യാപനങ്ങളുമായി മഹാരാഷ്ട്ര സർക്കാർ

മഹാരാഷ്ട്രയിൽ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ജനപ്രിയ പ്രഖ്യാപനങ്ങളുമായി സർക്കാർ. യുവാക്കളെ കൈയിലെടുക്കാൻ തൊഴിൽ പരിശീലന ധനസഹായ പദ്ധതിക്കായി 5,500 കോടി രൂപ ചെലവഴിക്കുമെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രഖ്യാപിച്ചു. അതേസമയം തെരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടുള്ള സർക്കാർ വാഗ്‌ദാനങ്ങൾ വലിയ വിമർശനങ്ങളാണ് ഉയർത്തിയിരിക്കുന്നത്

Also Read; ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടു; അടുത്ത 5 ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത

മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പടിവാതിക്കൽ എത്തി നിൽക്കവേ യുവാക്കളെ കയ്യിലെടുക്കാൻ തൊഴിൽ പരിശീലന ധനസഹായ പദ്ധതി സർക്കാർ പ്രഖ്യാപിച്ചു. കഴിഞ്ഞ ദിവസം പണ്ടർപൂർ തീർഥാടനത്തോടനുബന്ധിച്ചാണ് മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പ്രഖ്യാപനം നടത്തിയത്. തൊഴിൽ പരിശീലന കാലയളവിൽ ബിരുദമുള്ളവർക്ക് 10000 രൂപയും ഡിപ്ലോമയുള്ളവർക്ക് 8000 രൂപയും പന്ത്രണ്ടാം ക്ലാസ് പാസ്സായ ഉദ്യോഗാർത്ഥികൾക്ക് 6000 രൂപയും നൽകുമെന്നാണ് മുഖ്യമന്ത്രി പ്രഖ്യാപിച്ചത്. അതേസമയം തെരഞ്ഞെടുപ്പ് സംജാതമായ വേളയിൽ യുവാക്കളെ കൈയ്യിലെടുക്കാൻ ലക്ഷ്യമിട്ടുള്ള പ്രഖ്യാപനമാണിതെന്നാണ് വിലയിരുത്തൽ.

Also Read; രക്ഷാപ്രവർത്തനങ്ങൾ വിഫലം; കുട്ടമ്പുഴയാറിൽ ഒഴുകിപ്പോയ കാട്ടാന ചരിഞ്ഞു

വാർഷിക വരുമാനം രണ്ടര ലക്ഷത്തിൽ താഴെയുള്ള കുടുംബങ്ങളിലെ 21 മുതൽ 65 വയസ്സ് വരെയുള്ള സ്ത്രീകൾക്ക് പ്രതിമാസം 1500 രൂപ ധനസഹായം നൽകാനും സർക്കാർ തീരുമാനമായി. മൂന്ന് മാസത്തിനകം നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വാരിക്കോരിയുള്ള സർക്കാർ വാഗ്‌ദാനങ്ങളെന്നും പ്രിയ സഹോദരി, പ്രിയ സഹോദരൻ, പ്രിയപ്പെട്ട മുത്തച്ഛൻ തുടങ്ങി നിരവധി പദ്ധതികളാണ് വന്നു കൊണ്ടിരിക്കുന്നതെന്നും കോൺഗ്രസ് എംഎൽഎ വിശ്വജിത്ത് കദം വിമർശിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News