മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ഇരുമുന്നണികൾക്കും വെല്ലുവിളിയായി വിമതന്മാരുടെ ഭീഷണി. മഹാരാഷ്ട്രയിൽ മാത്രം ഇരുമുന്നണികൾക്കുമായി ഏകദേശം 50 വിമതരുടെ വെല്ലുവിളിയാണ് നിലനിൽക്കുന്നത്. അതിൽ 36 പേർ ബിജെപി നേതൃത്വം നൽകുന്ന മഹായുതിയിൽ നിന്നുള്ളവരാണ്. ബാക്കിയുള്ളവർ മഹാവികാസ് അഘാഡിയിൽ നിന്നുള്ളവരുമാണ്.
പല നിയമസഭാ സീറ്റുകളിലും നടക്കുന്ന കടുത്ത പോരാട്ടത്തിൽ വിമതരുടെ സാന്നിധ്യം വെല്ലുവിളി ആകുമെന്നതിനാൽ അനുനയ നീക്കത്തിനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും. ജാര്‍ഖണ്ഡില്‍ വരും ദിവസങ്ങളില്‍ നരേന്ദ്രമോദിയും അമിത് ഷായും പ്രചരണ റാലികളില്‍ പങ്കെടുക്കും. നവംബർ ആറിന് മുംബൈയില്‍ നടക്കുന്ന പൊതുറാലിയില്‍ മഹാവികാസ് അഘാഡിയുടെ പ്രകടന പത്രിക പുറത്തിറക്കും.
അതേ സമയം, മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ ഇരിപ്പിടം കിട്ടാതെ സമാജ്‌വാദി പാര്‍ട്ടി. സമാജ്‌വാദി പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റെന്ന ആവശ്യമായിരുന്നു ആദ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇത് നാലെന്ന് ചുരുക്കിയിട്ടും രണ്ട് സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് എംവിഎ. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സമാജ് വാദി പാര്‍ട്ടി വിജയിച്ചിരുന്നു. എന്നാല്‍ ഇക്കുറി അഞ്ച് സീറ്റുകള്‍ കൂടി വേണമെന്ന വാശിയിലാണ് സമാജ് വാദി നേതാക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here