മഹാരാഷ്ട്ര, ജാർഖണ്ഡ് തെരഞ്ഞെടുപ്പ്: നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും

MAHARASHTRA & JHARKHAND 2024 ELECTIONS

മഹാരാഷ്ട്രയിലെയും, ജാർഖണ്ഡിലെ രണ്ടാംഘട്ടത്തിലെയും നിയമസഭയിലേക്കുള്ള നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയപരിധി ഇന്ന് അവസാനിക്കും. നാളെയായിരിക്കും സൂക്ഷ്മ പരിശോധന. നവംബർ ഒന്നു വരെ പത്രിക പിൻവലിക്കാം.

അതേ സമയം, മഹാവികാസ് അഘാഡിയിലും മഹായുതി സഖ്യത്തിലും സീറ്റ് വിഭജന തർക്കങ്ങൾ പരിഹരിക്കാൻ ചർച്ചകൾ തുടരുകയാണ്. അഞ്ച് സീറ്റ് വേണമെന്ന് ഉറച്ചു നിൽക്കുന്ന സമാജ് വാദി പാർട്ടിയുടെ നിലപാട് മഹാ വികാസ് അഘാഡിയിൽ നിർണായകമാണ്. ഇന്ന് വൈകിട്ടോടെ തെരഞ്ഞെടുപ്പ് ചിത്രം വ്യക്തമാകും. എക്നാഥ് ഷിൻഡെ, അജിത് പവാർ അടക്കമുള്ള പ്രമുഖ നേതാക്കളെല്ലാം നാമനിർദ്ദേശ പത്രിക സമർപ്പിച്ചു ക‍ഴിഞ്ഞു. ജാർഖണ്ഡിലെ സ്ഥാനാർത്ഥി നിർണയം ഇരു സഖ്യങ്ങളും പൂർത്തിയാക്കിയിട്ടുണ്ട്. ജാർഖണ്ഡിൽ ആദ്യഘട്ടം നവംബർ 13 നും രണ്ടാം ഘട്ടം 20 നും ആയിരിക്കും. മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായി നടക്കുന്ന വോട്ടെടുപ്പും നവംബർ 20 നാണ്.

ALSO READ; ചേലക്കര ഉപതെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശപത്രികകളുടെ സൂഷ്മപരിശോധന പൂര്‍ത്തിയായി

NEWS SUMMERY: The deadline for filing nominations for Maharashtra and Jharkhand assembly elections for the ends today.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News