പൂനെയിലെ ഇവൈ കമ്പനി തൊഴിൽ നിയമം ലംഘിച്ചു? കമ്പനിയിൽ മഹാരാഷ്ട്ര തൊഴിൽവകുപ്പ് നടത്തിയ പരിശോധനയിൽ ഗുരുതര ക്രമക്കേട് കണ്ടെത്തി

മലയാളി യുവതി അന്ന സെബാസ്റ്റ്യൻ്റെ മരണത്തിനിടയാക്കിയ പൂനെയിലെ ഇവൈ കമ്പനിയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി മഹാരാഷ്ട്ര തൊഴിൽവകുപ്പ്. മരണപ്പെട്ട അന്ന സെബാസ്റ്റ്യൻ്റെ അമ്മയുടെ പരാതിയെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മഹാരാഷ്ട്ര തൊഴിൽവകുപ്പിൻ്റെ നിർണായക കണ്ടെത്തൽ.
കമ്പനി ആക്ട് അടക്കമുള്ള തൊഴിൽ നിയമങ്ങളിൽ ഇവൈ കമ്പനി വലിയ രീതിയിലുള്ള ക്രമക്കേടുകളാണ് നടത്തിയിട്ടുള്ളതെന്ന് തൊഴിൽവകുപ്പ് കണ്ടെത്തി. പൂനെയിലെ ഓഫിസിൽ നടത്തിയ പരിശോധനയിലാണ് കണ്ടെത്തൽ. പരിശോധനയോടനുബന്ധിച്ച് തൊഴിൽവകുപ്പ് അധികൃതർ  ഇവൈ ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തി. കമ്പനിയിലെ മിനിമം വേതനം, അധിക ജോലി സമയം തുടങ്ങിയ കാര്യങ്ങളിൽ അധികൃതർ വിശദാംശങ്ങൾ തേടിയിട്ടുണ്ട്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News