മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ മണ്ണിടിച്ചിൽ; മരിച്ചവരുടെ എണ്ണം പത്തായി

മഹാരാഷ്ട്രയിലെ റായ്‌ഗഡ് ജില്ലയിൽ മണ്ണിടിച്ചിലിൽ മരിച്ചവരുടെ എണ്ണം 10 ആയി. നൂറിലധികം പേർ അവശിഷ്ടങ്ങൾക്കടിയിൽ കുടുങ്ങിക്കിടക്കുന്നതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ 24 മണിക്കൂറിൽ തുടർച്ചയായി പെയ്യുന്ന മഴയാണ് മേഖലയിൽ നാശം വിതച്ചത്.

Also Read: പീഡനം നടക്കുമ്പോൾ അഞ്ചു മാസം ഗർഭിണി, കുഞ്ഞിനെ കല്ലിലേക്ക് എടുത്തെറിഞ്ഞു: ബിൽക്കീസ് ബാനുമാർ മണിപ്പൂരിൽ പുനർജനിക്കുമ്പോൾ

ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബത്തിന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. പരുക്കേറ്റവരുടെ ചികിത്സാ ചിലവ് മഹാരാഷ്ട്ര സര്‍ക്കാര്‍ വഹിക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുടുങ്ങി കിടക്കുന്നവരെ രക്ഷിക്കാനുള്ള ശ്രമത്തിലാണെന്ന് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് വ്യക്തമാക്കി.

റായ്ഗഡിലെ ഖലാപൂര്‍ തഹസിലിലെ ഇര്‍ഷല്‍വാദി ഗ്രാമത്തിലാണ് മണ്ണിടിച്ചിലുണ്ടായത്. പ്രാഥമിക വിവരമനുസരിച്ച് 48 കുടുംബങ്ങളാണ് ഇവിടെയുള്ളത്. 75 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.

Also Read: ഗുസ്തി താരങ്ങളുടെ ആരോപണങ്ങളിൽ ആവശ്യമായ നടപടികൾ സ്വീകരിച്ചു, ജോൺ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിന് കേന്ദ്രത്തിന്റെ മറുപടി

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News