കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട സമരത്തിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നത് ദൗർഭാഗ്യകരം; പിന്തുണയുമായി മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കൾ

കേന്ദ്ര സർക്കാരിന്റെ കേരളത്തോടുള്ള അവഗണനക്കെതിരെയുള്ള പോരാട്ട സമരത്തിന് പിന്തുണയുമായി മുംബൈ ആസാദ് മൈതാത്ത് സംഘടിപ്പിച്ച ഐക്യദാർഢ്യ സംഗമത്തിൽ മഹാരാഷ്ട്രയിലെ പ്രമുഖ നേതാക്കൾ അണിനിരന്നു. നിരവധി പോരാട്ട സമരങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുള്ള ആസാദ് മൈതാനം ഇതാദ്യമായാണ് രാജ്യത്തിൻറെ ഫെഡറലിസം സംരക്ഷിക്കാൻ വേണ്ടിയുള്ള പോരാട്ടത്തിനായി വേദിയാകുന്നത്.

കേന്ദ്ര സർക്കാരിൻ്റെ കേരളത്തിലെ ജനങ്ങളോടുള്ള വിവേചനപരമായ സമീപനത്തെ പൂർണമായും അപലപിക്കുന്നുവെന്ന് സി പി ഐ എം പോളിറ്റ് ബ്യുറോ അംഗം അശോക് ധാവളെ പറഞ്ഞു. അതേസമയം കേരളത്തിലെ ജനങ്ങൾക്ക് വേണ്ടിയുള്ള പോരാട്ട സമരത്തിൽ നിന്നും കോൺഗ്രസ് നേതാക്കൾ വിട്ടു നിന്നത് ദൗർഭാഗ്യകരമാണെന്നും ധാവളെ ചൂണ്ടിക്കാട്ടി. കേരളത്തിലെ കോൺഗ്രസിന്റെ കപടമുഖമാണ് ഇത് തുറന്നു കാട്ടുന്നതെന്നും അശോക് ധാവളെ കൈരളി ന്യൂസിനോട് പറഞ്ഞു.

അതേസമയം കേരളം ദില്ലിയില്‍ നടത്തിയ പ്രതിഷേധം അക്ഷരാര്‍ത്ഥത്തില്‍ നരേന്ദ്രമോദി സര്‍ക്കാരിനെതിരായ ദേശീയ സമരപ്രഖ്യാപനമായി മാറി. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, തമിഴ്നാട് മന്ത്രി പിടിആര്‍, കബില്‍ സിബല്‍ അടക്കം പ്രതിപക്ഷ നേതാക്കള്‍ അണിനിരന്ന പ്രതിഷേധ സദസ് ചരിത്രപരമായ പോരാട്ടത്തിനാണ് വേദിയായത്.

ALSO READ: വിജയകരമായ 50 ദിവസം; നേരിന്റെ വിജയത്തിന് നന്ദിയറിച്ച് മോഹൻലാൽ

സമര പോരാട്ടത്തിന്റെ ചരിത്ര നിമിഷങ്ങള്‍ക്ക് വേദിയാകുകയായിരുന്നു രാജ്യതലസ്ഥാനം. നരേന്ദ്ര മോദി സര്‍ക്കാരിനെതിരെ കേരളം പ്രഖ്യാപിച്ച സമരത്തിന്റെ അലയൊലികള്‍ രാജ്യമാകെ വീശിയടിച്ചതാണ് പ്രതിഷേധ സദസില്‍ കാണാനായത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്‍, കശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ള, സി പി ഐ എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, സി പി ഐ ജനറല്‍ സെക്രട്ടറി ഡി രാജ, ഡി എം കെ മന്ത്രി പളനിവേല്‍ ത്യാഗരാജന്‍, കപില്‍ സിബല്‍ അടക്കം ദേശീയ പ്രതിപക്ഷ നേതാക്കള്‍ കേരളത്തിന് പിന്തുണയുമായി എത്തി.

ALSO READ: വിജയകരമായ 50 ദിവസം; നേരിന്റെ വിജയത്തിന് നന്ദിയറിച്ച് മോഹൻലാൽ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News