മഹാരാഷ്ട്ര ലോക്‌സഭ തെരഞ്ഞെടുപ്പ്; കോൺഗ്രസിന്റെ 12 സ്ഥാനാർഥികളുടെ പട്ടികയായി

മഹാരാഷ്ട്രയിൽ 48 ലോക്‌സഭ സീറ്റുകളിൽ 19 എണ്ണമാണ് കോൺഗ്രസ് അവകാശപ്പെടുന്നത്. ഇതിൽ 12 സീറ്റുകളിലേക്ക് സ്ഥാനാർഥികളെ തീരുമാനിച്ചതായാണ് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെ സ്ഥിരീകരിച്ചത്. ബാക്കിയുള്ള സീറ്റുകളുടെ കാര്യത്തിൽ സഖ്യ കക്ഷി നേതാക്കളുമായി മുംബൈയിൽ ഇന്ന് നടക്കുന്ന ചർച്ചയിൽ തീരുമാനമാകും.

ALSO READ: എകെജി- മനുഷ്യസ്നേഹത്തിന്‍റെയും മഹാസമരങ്ങളുടെയും ചുരുക്കെഴുത്ത്

നാനാ പട്ടോളെ ഭണ്ഡാര ഗോണ്ടിയയിൽനിന്നും മുൻ മുഖ്യമന്ത്രി സുശീൽകുമാർ ഷിന്ദേയുടെ മകളും എം.എൽ.എ.യുമായ പ്രണതി ഷിന്ദേ സോലാപുരിൽനിന്നും ജനവിധിതേടും. ബാക്കിയുള്ള 29 സീറ്റുകൾ ഉദ്ധവ് സേനയും എൻ സി പിയും വീതിക്കും. താക്കറെ 21 മുതൽ 22 വരെ സീറ്റുകളാണ് ലക്ഷ്യമിടുന്നത്. അന്തിമ ചർച്ചയിൽ 23 സീറ്റുകൾ ആവശ്യപ്പെടാനും സാധ്യതയുണ്ട്. ശരദ് പവാറിൻ്റെ നേതൃത്വത്തിൽ എൻസിപി 6 സീറ്റുകളിൽ മത്സരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മുംബൈ നഗരത്തിൽ ആറിൽ രണ്ട് സീറ്റുകളിൽ കോൺഗ്രസ് മത്സരിക്കുവാൻ തീരുമാനമായി. എന്നാൽ നേരത്തെ സഞ്ജയ് നിരുപം മത്സരിച്ച നോർത്ത് മുംബൈ ലോക്സഭാ സീറ്റ് ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള പാർട്ടിക്ക് നൽകിയതായാണ് അറിയാൻ കഴിഞ്ഞത്. ഇത് സഞ്ജയിനെ ചൊടിപ്പിച്ചിട്ടുണ്ട്.

ALSO READ: മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഇന്ന് കോടതിയിൽ ഹാജരാക്കും

അതേസമയം, മഹാരാഷ്ട്രയിലെ കോൺഗ്രസ് പാർട്ടി തുടർച്ചയായ കൂറുമാറ്റങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നത് പാർട്ടി പ്രവർത്തകരുടെ ആവേശം കെടുത്തിയിട്ടുണ്ട്. മിലിന്ദ് ദേവ്റ, ബാബ സിദ്ദിഖ്, അശോക് ചവാൻ തുടങ്ങി നിരവധി മുതിർന്ന നേതാക്കളാണ് പാർട്ടിയിൽ നിന്ന് പടിയിറങ്ങിയത്. സീറ്റ് നഷ്ടപ്പെട്ടതിന് ശേഷമുള്ള സഞ്ജയ് നിരുപമിൻ്റെ അതൃപ്തിയും പാർട്ടിക്ക് വെല്ലുവിളിയാകും. ഇന്ന് ശരദ് പവാറും , ഉദ്ധവ് താക്കറെയുമായി നടക്കുന്ന കൂടിക്കാഴ്ചയിൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കണക്കുകൂട്ടൽ അങ്ങിനെയെങ്കിൽ എം വി എ സഖ്യത്തിന്റെ എല്ലാ സീറ്റുകളും ഉടനെ പ്രഖ്യാപിച്ചേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here