മഹാരാഷ്ട്ര ലോകസഭാ തെരഞ്ഞെടുപ്പ്; കര്‍ഷക വോട്ടുകള്‍ നിര്‍ണായകം

മൂന്നാംഘട്ട തെരഞ്ഞെടുപ്പില്‍ പശ്ചിമ മഹാരാഷ്ട്രയിലെ 11 മണ്ഡലങ്ങളില്‍ വോട്ടെടുപ്പ് നടന്നപ്പോഴും പ്രധാന ചോദ്യം കര്‍ഷകവോട്ടുകള്‍ എങ്ങോട്ടു തിരിയുമെന്നായിരുന്നു. നാലാംഘട്ട വോട്ടെടുപ്പിനായി സംസ്ഥാനം തയ്യാറെടുക്കുമ്പോഴും കര്‍ഷകരോഷം തണുപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാരിനോ സംസ്ഥാന സര്‍ക്കാരിനോ കാര്യമായൊന്നും കഴിഞ്ഞിട്ടില്ലെന്നാണ് മഹാരാഷ്ട്രയിലെ മുതിര്‍ന്ന ട്രേഡ് യൂണിയന്‍ നേതാവ് പി ആര്‍ കൃഷ്ണന്‍ പറയുന്നത്. കര്‍ഷകരുടെ അതിജീവനത്തിനായുള്ള പോരാട്ട സമരങ്ങളില്‍ ഉയര്‍ന്നു കേട്ട പരാതികള്‍ക്കൊന്നും ഇനിയും പരിഹാരവുമായിട്ടില്ല. മഹാരാഷ്ട്രയിലെ കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ നിരവധിയാണ്.

Also Read: കരമന അഖില്‍ കൊലപാതകം; പ്രതികളെ സഹായിച്ചെന്ന് കരുതുന്ന മൂന്ന് പേര്‍ കസ്റ്റഡിയില്‍

കേന്ദ്രസര്‍ക്കാര്‍ പുതിയ പ്രഖ്യാപനങ്ങള്‍ നടത്തിയെങ്കിലും ഇതെല്ലം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു മാത്രമാണെന്നും മുന്‍പ് നല്‍കിയ വാഗ്ദാനങ്ങളൊന്നും നടപ്പാക്കിയിട്ടില്ലെന്നും സി പി ഐ എം നേതാവ് പി കെ ലാലി പറയുന്നു. മഹാരാഷ്ട്രയിലെ 48 മണ്ഡലങ്ങളില്‍ പകുതിയോളം സീറ്റുകളില്‍ വിജയം തീരുമാനിക്കുക കര്‍ഷകരുടെ വോട്ടായിരിക്കും. ഇത് തന്നെയാണ് എന്‍ഡിഎ സഖ്യത്തെ അലട്ടുന്ന ആശങ്കയും . കര്‍ഷകവികാരം എന്‍.ഡി.എ. സഖ്യത്തിനെതിരാണെന്ന് തിരിച്ചറിഞ്ഞ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവിസ് സോയാബീന്‍ കര്‍ഷകര്‍ക്കുണ്ടായ നഷ്ടം സബ്സിഡിയായി സര്‍ക്കാര്‍ വഹിക്കുമെന്ന് പ്രഖ്യാപിച്ചെങ്കിലും കര്‍ഷകരെ തൃപ്തിപ്പെടുത്താന്‍ കഴിഞ്ഞിട്ടില്ല

അതെ സമയം മറാഠ സംവരണ വിഷയത്തില്‍ ഇടഞ്ഞു നില്‍ക്കുന്ന സമരസമിതിയും എന്‍ ഡി എ സഖ്യത്തിന് വെല്ലുവിളിയാകും. മേയ് 13-ന് നടക്കുന്ന നാലാം ഘട്ടത്തില്‍ നന്ദുര്‍ബാര്‍, ജല്‍ഗാവ്, റേവര്‍, ജല്‍ന, ഔറംഗബാദ്, മാവല്‍, പൂനെ, ഷിരൂര്‍, അഹമ്മദ്നഗര്‍, ഷിര്‍ദി, ബീഡ് എന്നിവിടങ്ങളിലേക്കുള്ള മത്സരത്തിനാണ് മഹാരാഷ്ട്ര സാക്ഷ്യം വഹിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News