മഹാരാഷ്ട്ര ലോക്സഭാ സീറ്റുകള്‍; ധാരണയാകാതെ ഇരുമുന്നണികളും

ലോക്സഭാ സീറ്റുകള്‍ പങ്ക് വെക്കുന്നതില്‍ പൂര്‍ണമായും ധാരണയിലെത്താന്‍ കഴിയാതെ മഹാരാഷ്ട്രയിലെ ഇരുമുന്നണികളും വലയുകയാണ്. മഹാരാഷ്ട്രയില്‍ മഹാ വികാസ് അഘാഡി സഖ്യത്തിന്റെ സീറ്റ് വിഭജന ചര്‍ച്ചകളില്‍ നാലു സീറ്റുകളില്‍ കോണ്‍ഗ്രസ്, എന്‍.സി.പി, ശിവസേന പാര്‍ട്ടികള്‍ ഇപ്പോഴും വടംവലിയിലാണ്. 44 സീറ്റുകളില്‍ ഇത് വരെ ഏകദേശ ധാരണയായ വിവരങ്ങളാണ് പുറത്ത് വരുന്നത്

സീറ്റുകള്‍ പങ്കിടുന്നതില്‍ പൂര്‍ണമായും ധാരണയിലെത്താന്‍ കഴിയാതെ വലയുകയാണ് മഹാരാഷ്ട്രയിലെ ഇരുമുന്നണികളും. എം വി എ സഖ്യത്തില്‍ ഭിവണ്‍ഡി, സാംഗ്ലി, മുംബൈ സൗത്ത് സെന്‍ട്രല്‍, മുംബൈ നോര്‍ത്ത് വെസ്റ്റ് എന്നീ മണ്ഡലങ്ങളെച്ചൊല്ലിയാണ് തര്‍ക്കം നില നില്‍ക്കുന്നത്. ബാക്കിയുള്ള 44 സീറ്റുകളില്‍ 20 എണ്ണത്തില്‍ ശിവസേനയും 18 എണ്ണത്തില്‍ കോണ്‍ഗ്രസും എന്‍.സി.പി. പത്ത് സീറ്റുകളിലും മത്സരിക്കാനാണ് നിലവിലെ ധാരണ. സീറ്റു വിഭജനവുമായി ബന്ധപ്പെട്ട് ഒരു പ്രഖ്യാപനവും ഇതുവരെ വന്നിട്ടില്ലെങ്കിലും സ്ഥാനാര്‍ഥികളോട് പ്രചാരണം തുടങ്ങാന്‍ പാര്‍ട്ടികള്‍ ആവശ്യപ്പെട്ടു കഴിഞ്ഞു.

Also Read: സിഎഎക്കെതിരെ കോണ്‍ഗ്രസിനെക്കൊണ്ട് വ്യക്തമായൊരു നിലപാടെടുപ്പിക്കാന്‍ കഴിയാതെയാണ് മുസ്ലിം ലീഗ് കേസ് നടത്താന്‍ പോകുന്നത് ; കെ ടി ജലീല്‍

അതേസമയം പ്രകാശ് അംബേദ്കറിന്റെ വഞ്ചിത് ബഹുജന്‍ അഘാഡിയുമായി സഖ്യമുണ്ടാക്കുകയാണെങ്കില്‍ സീറ്റുകളുടെ എണ്ണത്തില്‍ ഇനിയും മാറ്റം വന്നേക്കും. നാലുസീറ്റുകള്‍ വരെ വി.ബി.എ.യ്ക്ക് വിട്ടുകൊടുക്കാനാണ് എം.വി.എ. സഖ്യ തീരുമാനമെങ്കിലും പ്രകാശ് അംബേദ്കര്‍ വഴങ്ങിയിട്ടില്ല. അതുകൊണ്ട് തന്നെ എം.വി.എ. സഖ്യത്തിലേക്ക് പ്രകാശ് അംബേദ്കര്‍ വരാനുള്ള സാധ്യത കുറവാണ്.

പത്തോളം മണ്ഡലങ്ങളില്‍ സ്വാധീനമുള്ള അംബേദ്കറെ അനുനയിപ്പിച്ച് കൂടെക്കൂട്ടുകയെന്നത് ഏറെ പ്രയാസമാണെന്നാണ് സഖ്യകക്ഷി നേതാക്കളും കരുതുന്നത്. എന്നാല്‍ പാര്‍ട്ടികള്‍ പിളര്‍ന്ന് പുതിയ സമാവാക്യങ്ങള്‍ രൂപപ്പെട്ട സാഹചര്യത്തില്‍ , മഹാരാഷ്ട്രയിലെ വിദര്‍ഭ മേഖലയില്‍ അംബേദ്കറുടെ പാര്‍ട്ടിക്ക് ജയപരാജയങ്ങളെ നിര്‍ണയിക്കാനാവുമെന്നാണ് പൊതുവെയുള്ള വിലയിരുത്തല്‍

അതേസമയം രാജ് താക്കറെയുടെ കാര്യത്തില്‍ എന്‍.ഡി.എ. സഖ്യത്തില്‍ തീരുമായിട്ടില്ല. സഖ്യ കക്ഷികളുടെ ഭിന്നാഭിപ്രായമാണ് കാരണം രാജ് താക്കറെ സഖ്യത്തില്‍ വേണമെന്ന് ബി.ജെ.പി. പറയുമ്പോള്‍ ഏക്നാഥ് ഷിന്ദേയ്ക്കും അജിത് പവാറിനും വലിയ താത്പര്യമില്ല. സീറ്റുകള്‍ നാലാമതൊരു കക്ഷിക്ക് വിഭജിക്കേണ്ടിവരുമ്പോള്‍ തങ്ങളുടെ സീറ്റുകളില്‍ വീണ്ടും കുറവുവരുമെന്നതാണ് അവരുടെ എതിര്‍പ്പിന് കാരണം.

ലഭിച്ച സീറ്റുകളുടെ എണ്ണത്തില്‍ ഇരു കക്ഷികളും തൃപ്തരല്ല. പ്രത്യേകിച്ച് അജിത് പവാറിന് വെറും നാല് സീറ്റുകള്‍ മാത്രം നല്‍കാനുള്ള ധാരണയില്‍ വലിയ എതിര്‍പ്പിന് കാരണമായിട്ടുണ്ട്. ഇതോടെ അജിത് പവാര്‍ പക്ഷത്തുനിന്നും പല നേതാക്കളും ശരദ് പവാര്‍ പക്ഷത്തേക്ക് മാറാനും തുടങ്ങിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ എത്തി നില്‍ക്കുമ്പോഴും സീറ്റ് പങ്കിടല്‍ യോഗങ്ങളുടെ തിരക്കിലാണ് ഇരു വിഭാഗങ്ങളും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News