ഭാര്യയെ വെടിവെച്ചു കൊന്നതിന് പിന്നാലെ ഹൃദയാഘാതം മൂലം ഭര്‍ത്താവ് മരിച്ചു

ഭാര്യയെ വെടിവച്ചു കൊലപ്പെടുത്തിയതിന് പിന്നാലെ ഹൃദയാഘാതംമൂലം ഭര്‍ത്താവ് മരണത്തിന് കീഴടങ്ങി. മഹാരാഷ്ട്രയിലെ താനെയിലാണ് സംഭവം നടന്നത്. ദിലീപ് സാല്‍വി എന്ന 56കാരനാണ് ഭാര്യ പ്രമീളയെ കൊലപ്പെടുത്തി നിമിഷങ്ങള്‍ക്കുള്ളില്‍ മരണത്തിന് കീഴടങ്ങിയത്.

also read- ദില്ലിയിൽ സ്‌കൂള്‍ ബസിനുള്ളില്‍ ആറു വയസ്സുകാരിക്ക് ലൈംഗിക പീഡനം; സീനിയര്‍ വിദ്യാര്‍ത്ഥി പിടിയിൽ

വെള്ളിയാഴ്ച രാത്രി 10.15നാണ് സംഭവം. താനെയിലെ കല്‍വയ്ക്കടുത്തുള്ള കംഭര്‍ അലിയെന്ന സ്ഥലത്ത് ഫ്്‌ളാറ്റിലാണ് ദിലീപും കുടുംബവും താമസിച്ചിരുന്നത്. ഇന്നലെ രാത്രി വീട്ടിലെത്തിയ ശേഷം ദിലീപ് ഭാര്യയുമായി വഴക്കിട്ടിരുന്നു. ഇതിന് പിന്നാലെ കൈയിലുണ്ടായിരുന്ന റിവോള്‍വര്‍ ഉപയോഗിച്ച് ദിലീപ്, പ്രമീളയെ നിറയൊഴിക്കുകയായിരുന്നു. സംഭവ സ്ഥലത്തുവെച്ചു തന്നെ പ്രമീള മരിച്ചു. ഇതിന് പിന്നാലെ ദിലീപ് കുഴഞ്ഞുവീണ് മരിക്കുകയായിരുന്നു.

also read- കോഴിക്കോട് മിമിക്രി കലാകാരനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി

ദിലീപ് തോക്ക് കൈയിലെടുത്തപ്പോള്‍ തന്നെ പ്രമീള മകനെ ഫോണില്‍ വിവരം അറിയിച്ചിരുന്നു. എന്നാല്‍, മകന്‍ സ്ഥലത്തെത്തുമ്പോഴേക്കും മരണം സംഭവിച്ചു.കൊലയ്ക്കു പിന്നിലുള്ള യഥാര്‍ത്ഥ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News