കേരളത്തിനെതിരെ മന്ത്രി നിതീഷ് റാണെയുടെ വിദ്വേഷ പ്രസംഗം; കേരളീയ കേന്ദ്ര സംഘടന അപലപിച്ചു

nitesh-rana-hate-speech

കേരളം മിനി പാക്കിസ്ഥാനാണെന്നുള്ള മഹാരാഷ്ട്ര മന്ത്രി നിതീഷ് റാണെയുടെ പ്രസ്താവനയെ കേരളീയ കേന്ദ്ര സംഘടന ശക്തമായി അപലപിപ്പിച്ചു. നിരുത്തരവാദപരമായ ഇത്തരം പ്രസ്താവനകള്‍, മുംബൈയിലെ മലയാളി സമൂഹം ആശങ്കയോടെയാണ് കാണുന്നതെന്ന് കേരളീയ കേന്ദ്ര സംഘടന (മുംബൈ) ജനറല്‍ സെക്രട്ടറി മാത്യു തോമസ് പറഞ്ഞു.

അറുപതുകളിലും എഴുപതുകളിലും നടന്ന കേരളവിരുദ്ധ വികാരത്തിന്റെ പുതിയ പതിപ്പാണോ ഇതെന്നാണ് മുംബൈയിലെ മലയാളി സമൂഹത്തെ ഭയപ്പെടുത്തുന്നത്. വിവിധ രാഷ്ട്രീയ, മത വിശ്വാസങ്ങള്‍ വെച്ചു പുലര്‍ത്തുന്നവരാണ് കേരളീയരെന്ന വസ്തുത മന്ത്രി മനസ്സിലാക്കണമെന്നും മാത്യു തോമസ് ചൂണ്ടിക്കാട്ടി. നാരായണ ഗുരുവിന്റെയും ചട്ടമ്പിസ്വാമിയുടെയും വക്കം മൗലവിയുടെയും പാരമ്പര്യം പേറുന്ന മലയാളി സമൂഹം, യാതൊരു വിധ മത തീവ്രതയേയും വെച്ചുപൊറുപ്പിച്ചിട്ടില്ല എന്ന ചരിത്ര സത്യം മന്ത്രിയെ ഓര്‍മിപ്പിക്കുകയാണ്.

Read Also: പൂനെയിൽ സർക്കാർ ഹോസ്റ്റലുകളിൽ ശൗചാലയങ്ങളില്ല; ഞെട്ടിപ്പോയെന്ന് വകുപ്പ് മന്ത്രി

ഭാഷാപരമായും മതപരമായും സൗഹൃദ സാഹചര്യം നിലനില്‍ക്കുന്ന മഹാരാഷ്ട്രയില്‍ ഇത്തരം പ്രസ്താവനകള്‍, വിഭാഗീയതയ്ക്കും അരക്ഷിതാവസ്ഥയ്ക്കും മാത്രമേ സഹായിക്കുകയുള്ളൂ. സമാധാന അന്തരീക്ഷം കലുഷിതമാക്കുന്ന ഇത്തരം മന്ത്രിമാരെ നിയന്ത്രിക്കണമെന്നും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസിന് അയച്ച കത്തില്‍ കേരളീയ കേന്ദ്ര സംഘടന അഭ്യര്‍ഥിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News