തൃശൂരിൽ വൻ കഞ്ചാവ് വേട്ട; പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശി പിടിയിൽ

തൃശൂർ വാടാനപ്പള്ളിയിൽ വൻ കഞ്ചാവ് വേട്ട. പന്ത്രണ്ടര കിലോ കഞ്ചാവുമായി മഹാരാഷ്ട്ര സ്വദേശിയായ യുവാവിനെ വാടാനപ്പള്ളി ചിലങ്ക സെൻ്ററിൽ നിന്നും പോലീസ് പിടികൂടി. മഹാരാഷ്ട്ര സ്വദേശി 32 വയസ്സുള്ള സയ്യിദ് ഇർഫാനെയാണ് തൃശ്ശൂർ റൂറൽ ജില്ലാ ഡൻസാഫ് ടീമും വാടാനപ്പിള്ളി പോലിസും ചേർന്ന് പിടികൂടിയത്. രഹസ്യ വിവരത്തെ തുടർന്ന് തൃശ്ശൂർ റൂറൽ ഡാൻസാഫ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.

Also Read: ‘മഞ്ഞുമ്മൽ ബോയ്‌സിന് ഓസ്കർ ലഭിച്ചില്ലെങ്കിൽ പുരസ്കാരത്തിൽ ഇനി വിശ്വസിക്കില്ല’: വൈറലായതിന് പിന്നാലെ പോസ്റ്റ് പിൻവലിച്ച് അൽഫോൻസ് പുത്രൻ

തീരദേശ മേഖലയിലെ അന്യസംസ്ഥാന തൊഴിലാളികളെ ലക്ഷ്യമാക്കിയാണ് ഇയാൾ കഞ്ചാവ് കൊണ്ടുവന്നതെന്ന് പോലീസ് പറഞ്ഞു. കഞ്ചാവ് കൈ മാറുന്നതിന്നായി കാത്തു നിൽക്കുന്നതിനിടെയാണ് ഇയാളെ പോലിസ് പിടി കൂടിയത്. പ്രതി ആർക്കു വേണ്ടിയാണ് കഞ്ചാവ് കൊണ്ടുവന്നതെന്നും ഉപഭോക്താക്കൾ ആരെല്ലാമാണെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.

Also Read: ഒരു പോസ്റ്റിടും മുൻപ് 100 തവണ ആലോചിക്കുന്നവരാണോ നിങ്ങൾ..? മനസിലെ അനിശ്ചിതത്വങ്ങൾ മറികടക്കാൻ ഇതാ ചില എളുപ്പവഴികൾ

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News