കണക്കിനും സയൻസിനും മാർക്ക് കുറവാണോ? വല്ല വിധേനയും മഹാരാഷ്ട്രയ്ക്ക് വിട്ടോളൂ.. അവിടെയൊരു വഴിയുണ്ട്.!

കണക്കിനും സയൻസിനും മാർക്ക് കുറയുന്ന വിദ്യാർഥികളെ ചേർത്തുപിടിച്ച് മഹാരാഷ്ട്ര. അടുത്ത അധ്യയന വർഷം മുതൽ മഹാരാഷ്ട്രയിലെ എസ്എസ് സി വിദ്യാർഥികൾക്ക് കണക്കിനും സയൻസിനും കുറഞ്ഞ മാർക്ക് ലഭിച്ചാലും പതിനൊന്നാം ക്ലാസിലേക്ക് പ്രവേശനം നേടാം. ഈ വിഷയങ്ങളിൽ ചുരുങ്ങിയത് 20% എങ്കിലും മാർക്ക് ഉണ്ടായിരിക്കണം എന്നുമാത്രം. അതായത്, കണക്കിനും സയൻസിനും വിജയിക്കാനുള്ള കുറഞ്ഞ മാർക്ക് പരിധി 35 ൽ നിന്നും 20 ആക്കി കുറച്ചു എന്ന് സാരം. ഇത്തരത്തിൽ 20 മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾ പക്ഷേ, പതിനൊന്നാം ക്ലാസിൽ ഈ വിഷയങ്ങൾ ഇല്ലാത്ത വിഭാഗങ്ങളിലാണ് പ്രവേശനം തേടേണ്ടതെന്ന് മാത്രം.

ALSO READ: നീണ്ട 9 മാസത്തെ വനവാസം കഴിഞ്ഞ് യുപിഐ ഉപഭോക്താക്കൾക്ക് ഇടയിലേക്ക് പേടിഎം വീണ്ടുമെത്തി..

കണക്കിലും സയൻസിലും ദുർബലരായ പത്താം ക്ലാസ് വിദ്യാർഥികളുടെ മാനസിക സമ്മർദം ലഘൂകരിക്കാൻ ലക്ഷ്യമിട്ട് മഹാരാഷ്ട്ര സർക്കാർ ആവിഷ്ക്കരിച്ച പദ്ധതിയാണിത്. ഇതനുസരിച്ച് 20 നും 34 നും ഇടയിൽ മാർക്ക് ലഭിക്കുന്ന വിദ്യാർഥികൾക്ക് സർക്കാർ രണ്ട് ചോയ്സുകളാണ് നൽകിയിട്ടുള്ളത്. ഒന്നുകിൽ അവരുടെ കുറഞ്ഞ സ്കോറുമായി ഈ വിഷയങ്ങൾ ഇല്ലാത്ത വിഭാഗങ്ങളിൽ പതിനൊന്നാം ക്ലാസിൽ പ്രവേശനം നേടാം. അല്ലെങ്കിൽ പരീക്ഷ വീണ്ടുമെഴുതാം. കണക്കിനെയും സയൻസിനെയും പേടിച്ച് വിദ്യാഭ്യാസം നിർത്തുന്ന കുട്ടികളുടെ എണ്ണം ഗണ്യമായി കുറക്കാൻ കൂടി ലക്ഷ്യമിട്ടുള്ളതാണ് പുതിയ പദ്ധതി. അതേസമയം, പദ്ധതി വിദ്യാർഥികളുടെ പഠന നിലവാരത്തെ താഴ്ത്തുമെന്ന് വിശ്വസിക്കുന്ന ഒരു വിഭാഗം അധ്യാപകർ പദ്ധതിയെ വിമർശിച്ചും ഇപ്പോൾ രംഗത്തുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News