മഹാരാഷ്ട്രയില്‍ 19 കാരിക്ക് മയക്കുമരുന്ന് നല്‍കി ബലാത്സംഗം ചെയ്തു, രണ്ട് പേര്‍ അറസ്റ്റില്‍

മഹാരാഷ്ട്രയിലെ ചെമ്പൂരിലെ പോസ്റ്റഭാഭ ആറ്റോമിക് റിസര്‍ച്ച് സെന്റര്‍ (ബാര്‍ക്) ക്വാര്‍ട്ടേഴ്‌സിലെ ഫ്‌ളാറ്റില്‍ കോളേജ് വിദ്യാര്‍ത്ഥിനി ബലാത്സംഗം ചെയ്യപ്പെട്ടു. 19 കാരിയെയാണ് രണ്ട് പേര്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്തത്. അമ്മയ്ക്കും സഹോദരിക്കുമൊപ്പം പല്‍ഘാര്‍ ജില്ലയിലെ ഭോയ്സറിലാണ് വിദ്യാര്‍ത്ഥിനി താമസിക്കുന്നത്.

ബാര്‍കില്‍ ജോലി ചെയ്യുന്ന അച്ഛനെ കാണാന്‍ പെണ്‍കുട്ടി ഇടയ്ക്കിടെ ക്വാര്‍ട്ടേഴ്‌സില്‍ വരാറുണ്ട്. ഇതേ കെട്ടിട സമുച്ചയത്തിലാണ് ഒന്നാം പ്രതിയായ അജിത് കുമാര്‍ യാദവ് (26) താമസിക്കുന്നത്. ഇയാളുടെ അച്ഛനും ബാര്‍കിലാണ് ജോലി ചെയ്യുന്നത്. സംഭവ ദിവസം അജിത് കുമാറിന്റെ മാതാപിതാക്കള്‍ ഫ്‌ളാറ്റില്‍ ഉണ്ടായിരുന്നില്ല. അന്നേ ദിവസം അജിത് കുമാര്‍ യാദവിന്റെ സുഹൃത്തായ ഗോവണ്ടി സ്വദേശിയായ പ്രഭാകര്‍ യാദവ് (30) ഫ്‌ളാറ്റിലുണ്ടായിരുന്നു. വിദ്യാര്‍ത്ഥിനി പാചകത്തിന് ചില ചേരുവകള്‍ വാങ്ങാനാണ് അജിത്തിന്റെ ഫ്‌ളാറ്റില്‍ എത്തിയത്.

ആ സമയം അജിത്ത് പെണ്‍കുട്ടിക്ക് മയക്കുമരുന്ന് കലര്‍ത്തിയ സ്‌പ്രൈറ്റ് കുടിക്കാന്‍ നല്‍കി. പിന്നാലെ പെണ്‍കുട്ടി ബോധരഹിതയായി. ശേഷം ഇരുവരും 19കാരിയെ ബലാത്സംഗം ചെയ്യുകയായിരുന്നു. ബോധം തിരിച്ചുകിട്ടിയപ്പോള്‍, താന്‍ ബലാത്സംഗത്തിനിരയായി എന്ന് തിരിച്ചറിഞ്ഞ പെണ്‍കുട്ടി സ്വന്തം ഫ്‌ളാറ്റിലേക്ക് ഓടി. ഇതേ കെട്ടിട സമുച്ചയത്തില്‍ താമസിക്കുന്ന ചില സുഹൃത്തുക്കളോട് പെണ്‍കുട്ടി സംഭവം പറഞ്ഞു.

also read: നടൻ വിനോദ് തോമസിന്റെ മരണം; പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്ത്

ശേഷം പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് രണ്ട് പ്രതികള്‍ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. രണ്ട് പ്രതികള്‍ക്കെതിരെ സെക്ഷന്‍ 376 (ബലാത്സംഗം), 376 (ഡി) (കൂട്ടബലാത്സംഗം) തുടങ്ങിയ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തത്. അജിത്തിനെയും പ്രഭാകറിനെയും പൊലീസ് അറസ്റ്റ് ചെയ്തു. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും നവംബര്‍ 20 വരെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. അതിനിടെ പ്രതിയുടെ വീട്ടില്‍ നിന്ന് പൊലീസ് ശേഖരിച്ച ശീതള പാനീയത്തിന്റെ സാമ്പിളുകള്‍ ഫോറന്‍സിക് വിഭാഗത്തിലേക്ക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. വിദ്യാര്‍ത്ഥിനിയുടെ വൈദ്യ പരിശോധനാ റിപ്പോര്‍ട്ടും ലഭിക്കേണ്ടതുണ്ട്. ഇത് തെളിവായി കുറ്റപത്രത്തില്‍ ചേര്‍ക്കുമെന്ന് പൊലീസ് അറിയിച്ചു.

also read: മരണത്തിൽ ദുരൂഹതയെന്ന് പരാതി; സംസ്കാരം കഴിഞ്ഞ മൃതദേഹം കല്ലറയിൽ നിന്ന് പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News