മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് നവംബർ 13നും 20നും; വോട്ടെണ്ണൽ 23ന്

election

ദില്ലി: മഹാരാഷ്ട്ര-ജാർഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിച്ചു. മഹാരാഷ്ട്രയിൽ ഒറ്റഘട്ടമായും ജാർഖണ്ഡിൽ രണ്ടു ഘട്ടമായിട്ടുമായിരിക്കും തെരഞ്ഞെടുപ്പ്. മഹാരാഷ്ട്ര നിയമസഭയിലേക്കുള്ള തെരഞ്ഞെടുപ്പ് നവംബര്‍ 20ന് നടക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ രാജീവ്കുമാര്‍ അറിയിച്ചു. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലേക്കും ജാര്‍ഖണ്ഡിലെ 81 മണ്ഡലങ്ങളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടക്കുക. ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ട് ഘട്ടങ്ങളിലായി നവംബര്‍ 13, 20 തീയതികളിലായും നടത്തും. മഹാരാഷ്ട്രയിലും ജാർഖണ്ഡിലും നവംബർ 23ന് ആണ് വോട്ടെണ്ണൽ.

ജനവിധി രേഖപ്പെടുത്താൻ മഹാരാഷ്ട്രയില്‍ 9.63 കോടി വോട്ടര്‍മാരും ജാര്‍ഖണ്ഡില്‍ 2.6 കോടി വോട്ടര്‍മാരുമാണുള്ളത്. മഹാരാഷ്ട്രയില്‍ 1.186 ലക്ഷം പോളിങ് സ്റ്റേഷനുകളും ജാര്‍ഖണ്ഡില്‍ 29562 പോളിങ് സ്റ്റേഷനുകളും ഉണ്ടായിരിക്കുമെന്ന് മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ പറഞ്ഞു. മഹാരാഷ്ട്രയില്‍ ഒറ്റഘട്ടമായിട്ടായിരിക്കും വോട്ടെടുപ്പ് നടത്തുക. നവംബര്‍ 23ന് മഹാരാഷ്ട്രയിലും ജാർഖണ്ഡിലും വോട്ടെണ്ണൽ നടക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News