മഹാരാഷ്ട്രയില്‍ സംഘര്‍ഷം; നിരോധനാജ്ഞ പ്രഖ്യാപിച്ചു

മഹാരാഷ്ട്രയിലെ അകോലയില്‍ രണ്ട് സംഘങ്ങള്‍ തമ്മില്‍ ചേരിതിരിഞ്ഞുണ്ടായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള അകോലയിലാണ് സംഭവമുണ്ടായത്.

നിസാരകാര്യത്തെ ചൊല്ലിയുള്ള തര്‍ക്കം അക്രമാസക്തമാകുകയായിരുന്നു. കൂടാതെ വന്‍ ജനക്കൂട്ടം ഓള്‍ഡ് സിറ്റി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുകയും ചെയ്തു. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് അകോല എസ്പി സന്ദീപ് ഘുഗെ അറിയിച്ചു. ജില്ലാ കളക്ടറുടെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് അകോല നഗരത്തില്‍ 144 പ്രഖ്യാപിച്ചതെന്നും അദ്ദേഹം അറിയിച്ചു.

അകോലയില്‍ ഇത്തരത്തില്‍ രണ്ടാമത്തെ സംഭവമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് ആക്കോട് ഫയര്‍ ഏരിയയിലെ ശങ്കര്‍ നഗറില്‍ രണ്ട് ഗ്രൂപ്പുകള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News