മഹാരാഷ്ട്രയിൽ പ്രസവത്തിനിടെ ഹൃദയാഘാത്തെ തുടർന്ന് യുവതി മരിച്ചു

MUMBAI DEATH

മഹാരാഷ്ട്രയിൽ പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടായതിനെ തുടർന്ന് യുവതി മരിച്ചു.പാൽഘർ സ്വദേശിനിയായ കുന്ദ വൈഭവ് എന്ന 31കാരിയാണ് മരിച്ചത്.

ശാരീരികാസ്വസ്ഥതകളെത്തുടർന്ന് ചൊവ്വാഴ്ച രാത്രി യുവതിയെ പ്രദേശവാസികൾ പരിസരത്തുള്ള ആശുപത്രിയിൽ എത്തിച്ചിരുന്നു.എന്നാൽ വിദ​ഗ്ധ ചികിത്സയ്ക്കായി ഇവിടെ നിന്നും യുവതി മറ്റൊരു ആശുപത്രിയിലേക്ക് മാറ്റാൻ ഡോക്ടർമാർക്ക് നിർദേശം നൽകുകയായിരുന്നു.

ALSO READ; ഭാര്യയ്ക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന് സംശയം, പിന്നാലെ അമ്പെയ്ത് കൊന്നു; യുവാവ് പിടിയിൽ

തുടർന്ന് ജവഹറിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി പ്രസവത്തിനിടെ മരിക്കുകയായിരുന്നു. പ്രസവത്തിനിടെ ഹൃദയാഘാതം ഉണ്ടാകുകയായിരുന്നുവെന്നും രക്ഷിക്കാൻ പരമാവധി ശ്രമിച്ചുവെങ്കിലും അതിന് കഴിഞ്ഞില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.പ്രസവത്തിൽ കുട്ടി മരിച്ചതായും അവർ വ്യക്തമാക്കി.മരിച്ച യുവതിയുടെ മൃതദേഹം പോസ്റ്മോർട്ടത്തിന് അയച്ചിട്ടുണ്ട്.

ENGLISH NEWS SUMMARY: A 31-year-old woman named Kundha Vaibhav, a native of Palghar, died after suffering a heart attack during delivery in Maharashtra.The dead woman’s body has been sent for post-mortem

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News