മഹാരാഷ്ട്ര തെരഞ്ഞെടുപ്പിനായി അഞ്ച് ദിവസം മാത്രം ബാക്കി നില്‍ക്കെ പ്രചാരണ റാലികളില്‍ സജീവമായി ഇരുമുന്നണിയിലെയും പ്രമുഖ നേതാക്കള്‍. മുംബൈയിലും നവി മുംബൈയിലുമായി വിവിധ റാലികളില്‍ പങ്കെടുത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രവര്‍ത്തി ദിനത്തിലെ ഗതാഗത നിയന്ത്രണം പതിനായിരങ്ങളെ ദുരിതത്തിലാക്കി. ഇതോടെ സമൂഹ മാധ്യമങ്ങള്‍ രോഷപ്രകടനങ്ങള്‍ കൊണ്ട് നിറഞ്ഞു. വിഐപികളുടെ തിരക്ക് കണക്കിലെടുത്ത് മുംബൈ ട്രാഫിക് പൊലീസ് രാവിലെ 10 മുതല്‍ അര്‍ദ്ധരാത്രി വരെയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്.
മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തെരഞ്ഞെടുപ്പ് റാലികളില്‍ സജീവമായി ഇരുമുന്നണിയിലെയും നേതാക്കള്‍. പ്രധാനമന്ത്രി നരേന്ദ്രമോദി കഴിഞ്ഞ ദിവസം മുംബൈയിലും നവി മുംബൈയിലുമായി റാലികളില്‍ പങ്കെടുത്തു. മഹാരാഷ്ട്രയിലെ വികസനങ്ങള്‍ നടപ്പാക്കുന്നതില്‍ സര്‍ക്കാരിനെ പ്രകീര്‍ത്തിച്ച നരേന്ദ്ര മോദി അജിത് പവാറിനെ മനഃപൂര്‍വം ഒഴിവാക്കിയത് രാഷ്ട്രീയ വൃത്തങ്ങളില്‍ ചര്‍ച്ചയായി.
മഹാരാഷ്ട്രയിലെ നിയമസഭാ തെരഞ്ഞെടുപ്പ് പ്രചരണത്തിലെ തന്റെ അവസാന യോഗമാണിതെന്ന് പറഞ്ഞാണ് മോദി ശിവാജി പാര്‍ക്കിലെ വേദി വിട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉദ്ധവ് താക്കറെയെയും ശരദ് പവാറിനെയും പേരെടുത്ത് അധിക്ഷേപിച്ച മോദി ഇക്കുറി ഇരുവരെയും തന്ത്രപൂര്‍വ്വം ഒഴിവാക്കി കോണ്‍ഗ്രസിനെതിരെയാണ് ആഞ്ഞടിച്ചത്.
ALSO READ: ഷാർജ രാജ്യാന്തര പുസ്തക മേള; സമാപനത്തിന് ശ്രദ്ധേയരായ എഴുത്തുകാരും കവികളും ആസ്വാദകരുമായി സംവദിക്കും
ജാതികളെ തമ്മിലടിപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നതെന്ന് ആരോപിച്ച മോദി ഒരുമിച്ച് നിന്ന് പോരാടാനുള്ള മുദ്രാവാക്യം മുംബൈയിലും ആവര്‍ത്തിച്ചു. മുഖ്യമന്ത്രി ഏക്നാഥ് ഷിന്‍ഡെ, ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് അടക്കം മഹായുതി സഖ്യത്തിലെ പ്രമുഖ നേതാക്കള്‍ യോഗങ്ങളില്‍ പങ്കെടുത്തു. അതെ സമയം വ്യവസായങ്ങള്‍ ഗുജറാത്തിലേക്ക് തട്ടിയെടുക്കുന്നത് തുടര്‍ന്നാല്‍ വികസന പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ അനുവദിക്കില്ലെന്നായിരുന്നു ശിവസേന (യുബിടി) മേധാവി ഉദ്ധവ് താക്കറെയുടെ വെല്ലുവിളി.
മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് യോഗങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് ഉദ്ധവ് താക്കറെ നരേന്ദ്ര മോദിയെ വെല്ലുവിളിച്ചത്.
കൈരളി ന്യൂസ് വാട്സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here