മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ 85 വയസ്സിനു മുകളില്‍ പ്രായമുള്ള മുതിര്‍ന്ന പൗരന്മാരും ഭിന്നശേഷിക്കാരുമായ 746 പേര്‍ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പില്‍ തങ്ങളുടെ വീടുകളില്‍ നിന്ന് വോട്ട് ചെയ്തതായി തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. നവംബര്‍ 20ന് നടക്കുന്ന സംസ്ഥാന തെരഞ്ഞെടുപ്പില്‍ ജില്ലയിലെ 18 നിയമസഭാ മണ്ഡലങ്ങളില്‍ നിന്നായി 933 പേര്‍ വീടുകളില്‍ നിന്ന് വോട്ടുകള്‍ രേഖപ്പെടുത്തും.
തിങ്കളാഴ്ച വരെ 85 വയസിന് മുകളില്‍ പ്രായമുള്ള 651 പേരും 12 നിയമസഭാ മണ്ഡലങ്ങളില്‍ നിന്ന് 95 വികലാംഗരും തങ്ങളുടെ വോട്ടവകാശം വിനിയോഗിച്ചതായി ജില്ലാ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്‍ അറിയിച്ചു.
നിയമസഭാ തെരഞ്ഞെടുപ്പില്‍ പരമാവധി വോട്ടുകള്‍ ഉറപ്പാക്കാന്‍ എല്ലാ പ്രോട്ടോക്കോളുകളും പാലിച്ചാണ് നവംബര്‍ 17 വരെ വീട്ടില്‍ വോട്ട് ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നതെന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here