പോള്‍ ചെയ്തതിലും അധിക വോട്ടുകള്‍ വോട്ടെണ്ണലില്‍; മഹാരാഷ്ട്രയില്‍ കണക്കില്‍പ്പെടാത്ത അഞ്ചുലക്ഷത്തിലധികം വോട്ടുകള്‍!

maharashtra election2

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതും എണ്ണിയതുമായ വോട്ടുകള്‍ തമ്മില്‍ ഡാറ്റകളില്‍ വന്‍ പൊരുത്തക്കേട്. 66 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സംസ്ഥാനത്ത് വോട്ടെണ്ണല്‍ പൂര്‍ത്തീകരിച്ചപ്പോള്‍ അഞ്ച് ലക്ഷത്തോളം വോട്ടുകള്‍ അധികമാണെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്തു. മഹാരാഷ്ട്രയിലെ 288 മണ്ഡലങ്ങളിലും കൃത്രിമം നടന്നതായി സംശയിക്കുന്ന ഡാറ്റകളാണ് പുറത്തുവരുന്നത്.

ALSO READ: ഗവര്‍ണര്‍ക്ക് വീണ്ടും തിരിച്ചടി; സിസാ തോമസ് കേസ് വിധിയില്‍ വ്യക്തതവേണമെന്ന ആവശ്യം ഹൈക്കോടതി നിരസിച്ചു

മഹാരാഷ്ട്രയില്‍ വന്‍ ഭൂരിപക്ഷത്തില്‍ ബിജെപി സഖ്യം അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രക്രിയയെ സംശയത്തിന്റെ മുള്‍മുനയില്‍ നിര്‍ത്തുന്ന ഡാറ്റകള്‍ പുറത്തുവരുന്നത്. മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ 5 ലക്ഷത്തിലധികം വോട്ടുകള്‍ എണ്ണിയപ്പോള്‍ അധികം വന്നുവെന്ന് ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. തെരഞ്ഞെടുപ്പ് കമ്മീഷന്റെ കണക്കുകള്‍ പ്രകാരം 66.05 ശതമാനമായിരുന്നു മഹാരാഷ്ട്ര നിയമസഭയിലെ പോളിംഗ്. അതായത് 6,40,88,195 വോട്ടുകള്‍ പോള്‍ ചെയ്തു. എന്നാല്‍ എണ്ണപ്പെട്ട വോട്ടുകളുടെ എണ്ണം 6,45,92,508 ആയി ഉയര്‍ന്നു. 5,04,313 വോട്ടുകള്‍ അധികമായി. 288 നിയമസഭാ മണ്ഡലങ്ങളിലും ഡാറ്റകളില്‍ പൊരുത്തക്കേട് ഉണ്ടെന്ന ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലും ദി വയര്‍ പുറത്തുവിടുന്നു.

എട്ട് മണ്ഡലങ്ങളില്‍ പോള്‍ ചെയ്തതിനേക്കാള്‍ കുറവാണ് എണ്ണിയതെങ്കില്‍, 280 മണ്ഡലങ്ങളില്‍ വോട്ടുകള്‍ വര്‍ദ്ധിച്ചു. ഒരു നിയമസഭാ മണ്ഡലത്തില്‍ നാലായിരത്തിലധികം വോട്ടുകളുടെ വ്യത്യാസം പോലും കണ്ടെത്തി. അഷ്തി മണ്ഡലത്തില്‍ 4538 വോട്ടുകള്‍ കൂടുതല്‍ എണ്ണിയപ്പോള്‍, ഒസ്മാനാബാദ് മണ്ഡലത്തില്‍ 4155 വോട്ടുകളുടെ കുറവുണ്ടായി. ഒന്നിലധികം നിയോജക മണ്ഡലങ്ങളില്‍ ആയിരത്തിലധികം വോട്ടുകളുടെ പൊരുത്തക്കേടുകള്‍ ഉളളതിനാല്‍ ഫലങ്ങളുടെ കൃത്യത ഉറപ്പാക്കാന്‍ സൂഷ്മമായ പരിശോധന ആവശ്യമാണെന്നും ദി വയര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

നിയമസഭ തെരഞ്ഞെടുപ്പില്‍ പോളിംഗ് തിരിമറി ആരോപിച്ച് അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസും രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പൊരുത്തക്കേടുകള്‍ ചൂണ്ടിക്കാട്ടി അസോസിയേഷന്‍ ഫോര്‍ ഡെമോക്രാറ്റിക് റിഫോംസ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അന്ന് പോളിംഗ് കണക്കുകള്‍ തമ്മില്‍ അഞ്ച് മുതല്‍ ആറ് ശതമാനം വരെ പൊരുത്തക്കേടുകള്‍ കണ്ടെത്തുകയും ചെയ്തു. എന്നാല്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇക്കാര്യങ്ങളിലെല്ലാം കൃത്യമായ മറുപടി നല്‍കാന്‍ തയ്യാറായിട്ടില്ലെന്നും ദി വയര്‍ ചൂണ്ടിക്കാട്ടി. ഇവിഎമ്മില്‍ കൃത്രിമം ഉണ്ടെന്ന പ്രതിപക്ഷത്തിന്റെ പരാതികള്‍ മോദി സര്‍ക്കാരിനെതിരെ ഉയരുമ്പോഴാണ് ഡാറ്റകളിലെ പൊരുത്തക്കേട് പുറത്തുവരുന്നത്.

ALSO READ: “തനിക്കുള്ളത് മുഖ്യമന്ത്രിയുടെയും പാർട്ടി സെക്രട്ടറിയുടെയും അതെ നിലപാട്, ഉപതെരഞ്ഞെടുപ്പിൽ പാർട്ടിക്ക് തിരിച്ചടി ഉണ്ടായിട്ടില്ല”: പികെ ശ്രീമതി

അതേസമയ തെരഞ്ഞെടുപ്പുകള്‍ക്ക് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളി. ഇലോണ്‍ മസ്‌ക് പോലും ഇവിഎമ്മുകളില്‍ കൃത്രിമം കാണിക്കാന്‍ കഴിയുമെന്ന് പറഞ്ഞിരുന്നതായി ഹര്‍ജിക്കാരന്‍ വാദിച്ചെങ്കിലും രാഷ്ട്രീയ നേതാവ് ചന്ദ്രബാബു നായിഡുവും ഇത് പറഞ്ഞിരുന്നുവെന്നും ചന്ദ്രബാബു നായിഡു ജയിച്ചാല്‍ ഇവിഎമ്മില്‍ കൃത്രിമം നടന്നുവെന്ന് പറയുമോയെന്നും കോടതി ചോദിച്ചു. ഡോ. കെ എ പോള്‍ സമര്‍പ്പിച്ച പൊതുതാത്പര്യ ഹര്‍ജിയാണ് തളളിയത്. ഇവിഎമ്മുകള്‍ ജനാധിപത്യത്തിന് ഭീഷണിയാണെന്നും അമേരിക്ക പോലുളള രാജ്യങ്ങളില്‍ പോലും പേപ്പര്‍ ബാലറ്റാണ് ഉപയോഗിക്കുന്നതെന്നുമായിരുന്നു ഹര്‍ജിക്കാരന്റെ വാദം. എന്നാല്‍ നിങ്ങള്‍ ജയിച്ചാല്‍ ഇവിഎമ്മുകള്‍ നല്ലത്, നിങ്ങള്‍ തോല്‍ക്കുമ്പോള്‍ കൃത്രിമം എന്ന നിലപാട് ശരിയല്ലെന്ന്സുപ്രീംകോടതി വിമര്‍ശിച്ചു. തുടര്‍ന്ന് ജസ്റ്റിസുമാരായ വിക്രംനാഥ്, പി ബി വരാലെ എന്നിവരടങ്ങിയ ബെഞ്ച് ഹര്‍ജി തളളുകയായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News