ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിയ തെരഞ്ഞെടുപ്പ് ഫലം; മഹാരാഷ്ട്രയില്‍ സംഭവിച്ചത്

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം. മഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബിജെപി നയിച്ച മഹായുതി 18 സീറ്റുകളില്‍ ഒതുങ്ങി. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയും ചിഹ്നം കവര്‍ന്നും എന്‍ ഡി എ സഖ്യത്തെ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളാണ് പാളിയത്. അതെ സമയം യഥാര്‍ത്ഥ പാര്‍ട്ടി നയിക്കുന്നത് തങ്ങളാണെന്ന് തെളിയിക്കുകയായിരുന്നു താക്കറെയും ശരദ് പവാറും

ALSO READ: വടകരയിൽ വീണ്ടും ബോംബാക്രമണം; സിപിഐഎം പ്രവർത്തകൻ്റെ വീടിന് നേരെ ബോംബെറിഞ്ഞു

മഹാരാഷ്ട്രയില്‍ 48 മണ്ഡലങ്ങളിലെയും ഫലസൂചനകള്‍ ‘ഇന്ത്യ’ മുന്നണിയുടെ ഭാഗമായ മഹാ വികാസ് അഘാഡി സഖ്യത്തിന് നിര്‍ണായകമായി

മഹാരാഷ്ട്രയില്‍ ബിജെപിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് തിരഞ്ഞെടുപ്പ് ഫലം. മഹാവികാസ് അഘാഡി സഖ്യം 29 സീറ്റുകളില്‍ വിജയം കണ്ടപ്പോള്‍ ബിജെപി നയിച്ച മഹായുതി 18 സീറ്റുകളില്‍ ഒതുങ്ങി. പ്രതിപക്ഷ പാര്‍ട്ടികളെ പിളര്‍ത്തിയും ചിഹ്നം കവര്‍ന്നും എന്‍ ഡി എ സഖ്യത്തെ ശക്തിപ്പെടുത്താന്‍ നടത്തിയ ശ്രമങ്ങളാണ് പാളിയത്.

ALSO READ:  മഹാരാഷ്ട്രയിൽ കണക്കുകൂട്ടലുകൾ പിഴച്ച് ബിജെപി; കണക്കുകൂട്ടലുകൾ തെറ്റിച്ച് തെരഞ്ഞെടുപ്പ് ഫലം

ശിവസേനയെ പിളര്‍ത്തി എന്‍ഡിഎയ്ക്ക് ഒപ്പം പോയ ഏക്നാഥ് ഷിന്‍ഡെ വിഭാഗത്തെയും എന്‍സിപി പിളര്‍ത്തി എന്‍ഡിഎയില്‍ എത്തിയ അജിത് പവാര്‍ പക്ഷത്തെയും ജനം തള്ളിക്കളഞ്ഞു. ഇതോടെ മഹാരാഷ്ട്രയില്‍ യഥാര്‍ഥ ശിവസേനയും എന്‍സിപിയും തങ്ങളാണെന്നു തെളിയിച്ചിരിക്കുകയാണ് ഉദ്ധവും ശരദ് പവാറും.

തൊഴിലില്ലായ്മയുള്‍പ്പെടെ ‘ഇന്ത്യ’ മുന്നണി ഉയര്‍ത്തിയ വിഷയങ്ങള്‍ ജനങ്ങളെ സ്വാധീനിച്ചെന്ന് വേണം കരുതാന്‍.

യഥാര്‍ത്ഥ പാര്‍ട്ടി നയിക്കുന്നത് തങ്ങളാണെന്ന് ഉദ്ധവ് താക്കറെയും ശരദ് പവാറും തെളിയിച്ചതോടെ അങ്കലാപ്പിലായിരിക്കുന്നത് വിമത പക്ഷം നേതാക്കള്‍.

ALSO READ: തിക്കോടിയിൽ സിപിഐ എം പ്രവർത്തകന്റെ വീടിന് നേരെ അക്രമം

ശിവസേനയെ നെടുകെ പിളര്‍ത്തി മഹാവികാസ് അഘാഡി സര്‍ക്കാരിനെ അട്ടിമറിച്ചതിന് പുറകെ എന്‍സിപിയെ പിളര്‍ത്തി അജിത് പവാറിനെയും കോണ്‍ഗ്രസ് നേതാക്കളെയും കൂടെ നിര്‍ത്തിയായിരുന്നു ആദ്യ നീക്കം. പിന്നീട് അഴിമതി അന്വേഷണങ്ങള്‍ നേരിടുന്ന നേതാക്കളെയും സഖ്യത്തില്‍ ചേര്‍ത്ത് വിശുദ്ധരാക്കി. ഇതെല്ലം സാധാരണ ജനങ്ങള്‍ക്കിടയിലും പ്രാദേശിക നേതാക്കള്‍ക്കിടയിലും അതൃപ്തി ഉണ്ടാക്കിയിരുന്നു

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിക്കല്‍ നില്‍ക്കെ ലോക്സഭാ തിരഞ്ഞെടുപ്പിലെ വിജയം മഹാ വികാസ് അഘാഡി സഖ്യത്തിന് നല്‍കുന്ന ആത്മവിശ്വാസം ചെറുതല്ല. വിമത നീക്കം നടത്തി ഒന്നുമാകാന്‍ കഴിയാതെ പോയ ഇടഞ്ഞു നില്‍ക്കുന്ന ശിവസേന എന്‍സിപി എം എല്‍എമാരുടെ മടങ്ങി പോക്കിനും ഈ തിരഞ്ഞെടുപ്പ് ഫലം കാരണമായേക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel
Pothys

Latest News