ഒറ്റയാഴ്ച കൊണ്ട് കഷണ്ടിയാകും; ആശങ്കയിൽ ഗ്രാമീണർ; കാരണം ഇതോ

ഒറ്റയാഴ്ച കൊണ്ട് കൊഴിഞ്ഞത് നിരവധി പേരുടെ തലമുടി. സ്ത്രീകളും പുരുഷന്മാരും അടക്കമുള്ളവരുടെ തലമുടി കൊഴിച്ചിൽ വ്യാപകമായതോടെ ആശങ്കയില്ല മഹാരാഷ്ട്രയിലെ ബുല്‍ധാന ജില്ലയിലുള്ള ഗ്രാമീണരായ ആളുകൾ. ഒറ്റയാഴ്ച കൊണ്ട് കഷണ്ടിയാകുന്ന തരത്തിലുള്ള മുടി കൊഴിച്ചിൽ ആണ് ഇവരെ അലട്ടുന്ന പ്രശ്‌നം. ആശങ്കയെ തുടർന്ന് ജനങ്ങള്‍ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചിരിക്കുകയാണ്. പരാതിയിൽ ആരോഗ്യവകുപ്പ് അധികൃതര്‍ പരിശോധനയ്‌ക്കെത്തി കാരണം കണ്ടെത്തി.

രാസവളത്തിന്റെ ഉപയോഗം മൂലം ജലസ്രോതസുകള്‍ മലിനമായപ്പോൾ ഉണ്ടായതാണ് മുടികൊഴിച്ചിലിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തലിൽ വ്യക്തമായത്. ജല സ്രോതസുകളില്‍ നിന്നുള്ള സാമ്പിളും ഗ്രാമീണരുടെ സ്കിന്നിൻെറയും മുടിയുടെയും സാമ്പിളുകളും എല്ലാം പരിശോധനയ്ക്കായി ശേഖരിച്ചു . ശേഖരിച്ച സാമ്പിളുകളുടെ ഫലങ്ങൾ പുറത്ത് വന്നാൽ മാത്രമേ ഇതിന്റെ മറ്റ് കാരണങ്ങൾ കൂടി വ്യക്തമാകു.

also read: ഒരു മാസത്തെ ഇലക്ട്രിസിറ്റി ബില്ല് 210 കോടിയിലധികം, പകച്ച് യുവാവ്, സംഭവം ഷിംലയില്‍

അതേസമയം മുടി കൊഴിച്ചിലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചിട്ടുണ്ട്. നിലവില്‍ അമ്പതോളം പേര്‍ക്കാണ് മുടികൊഴിച്ചിൽ ഉണ്ടായിരിക്കുന്നത്. അതേസമയം മുടി കൊഴിയുന്നവരുടെ എണ്ണം ഇനിയും വർധിക്കുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News