മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും

മഹാരാഷ്ട്രയുടെ അടുത്ത മുഖ്യമന്ത്രിയെ ഇന്ന് പ്രഖ്യാപിക്കും . മുംബൈയിൽ നടക്കുന്ന ബിജെപിയുടെ നിയമസഭാ കക്ഷി യോഗത്തിലേക്കാണ് എല്ലാവരും ഉറ്റുനോക്കുന്നത്. ബിജെപിയുടെ ശിവസേനയുമായുള്ള വകുപ്പ് വിഭജന തർക്കങ്ങളിലും ഇന്ന് തീരുമാനമാകുമെന്നാണ് ഏക്‌നാഥ് ഷിൻഡെ നൽകുന്ന സൂചന. അതെ സമയം സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം പോലും ഉന്നയിക്കാതെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചതിനെ പ്രതിപക്ഷം വിമർശിച്ചു.

മുഖ്യമന്ത്രിയായി ദേവേന്ദ്ര ഫഡ്‌നാവിസിനെ അന്തിമമാക്കിയ തീരുമാനങ്ങൾക്കിടയിലും ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കയാണ് മഹാരാഷ്ട്ര. ഇന്ന് മുംബൈയിൽ ചേരുന്ന യോഗത്തിൽ ഫഡ്‌നാവിസിന് സർക്കാരിനെ നയിക്കാൻ വഴിയൊരുക്കുന്ന ബിജെപി നിയമസഭാ കക്ഷി നേതാവിനെ തിരഞ്ഞെടുത്ത ശേഷമായിരിക്കും പ്രഖ്യാപനം.

അതേസമയം ബിജെപിയുടെ ശിവസേനയുമായുള്ള ധാരണകൾ ഇനിയും വ്യക്തമായിട്ടില്ല. ഷിൻഡെ ആവശ്യപ്പെട്ട ആഭ്യന്തരത്തിന്റെ കാര്യത്തിലും മകന് ഉപമുഖ്യമന്ത്രി പദം നൽകുന്നതിനും ഇന്നത്തെ യോഗത്തിൽ തീരുമാനമാകുമെന്നായിരുന്നു ഷിൻഡെ നൽകിയ സൂചന.

ഉപമുഖ്യമന്ത്രി പദത്തിന്റെ കാര്യത്തിൽ ബിജെപി അർദ്ധ സമ്മതത്തിലാണ്. എന്നാൽ ഈ നീക്കം ശിവസേനയിലെ മുതിർന്ന നേതാക്കളെ ചൊടിപ്പിക്കാൻ ഇടയുണ്ട്. വിമത നീക്കത്തിലൂടെ കൂടെ കൂടിയ നാൽപ്പതോളം എം എൽ എ മാരിൽ ഭൂരിഭാഗവും കഴിഞ്ഞ സർക്കാരിൽ പദവികൾ ലഭിക്കാത്തതിൽ അതൃപ്തരാണ്. എന്നാൽ ആഭ്യന്തരം വിട്ടു കൊടുക്കില്ലെന്ന നിലപാടിൽ തന്നെ ഉറച്ച് നിൽക്കുകയാണ് ബിജെപി . അങ്ങിനെയെങ്കിൽ ഷിൻഡെ മന്ത്രിസഭയുടെ ഭാഗമാകാൻ സാധ്യത കുറവാണ്.

കഴിഞ്ഞ ദിവസം സത്താറയിൽ മാധ്യങ്ങളോട് സംസാരിക്കുമ്പോഴും വിവാദപരമായ ആഭ്യന്തര വകുപ്പിനെ കുറിച്ചുള്ള ചോദ്യങ്ങൾ ഷിൻഡെ ഒഴിവാക്കി. ആവശ്യത്തിൽ നിന്ന് ഷിൻഡെ പിന്മാറിയിട്ടില്ലെന്നാണ് അറിയാൻ കഴിഞ്ഞത് . മുഖ്യമന്ത്രിസ്ഥാനം ഒഴിയുന്നതിന്റെ ഭാഗമായാണ് ഏകനാഥ് ഷിൻഡെ ആഭ്യന്തരവകുപ്പ് ആവശ്യപ്പെടുന്നത് . മുഖ്യമന്ത്രിയുടെ കാര്യത്തിൽ ഏകദേശ തീരുമാനമായെങ്കിലും ആഭ്യന്തര വകുപ്പ് ഇപ്പോഴും വടംവലിയിലാണ്.

മകൻ ശ്രീകാന്ത് ഷിൻഡെയുടെ ഉപമുഖ്യമന്ത്രി പദവും ആഭ്യന്തര വകുപ്പും സംബന്ധിച്ച ഊഹാപോഹങ്ങൾക്കിടയിൽ, മഹായുതി സഖ്യകക്ഷികളായ ബിജെപി, എൻസിപി, ശിവസേന എന്നിവ സമവായത്തിലൂടെ സർക്കാർ രൂപീകരണത്തിൽ തീരുമാനമെടുക്കുമെന്നാണ് ഏകനാഥ് ഷിൻഡെ പറയുന്നത്.

ഇന്നത്തെ പ്രധാന യോഗത്തിന് ശേഷം വകുപ്പുകളുടെ കാര്യത്തിൽ ഏകദേശ ധാരണയാകും. അജിത് പവാർ പക്ഷത്തിന് നിലവിലുള്ള വകുപ്പുകൾ നിലനിർത്താനാകുമെന്നാണ് പുറത്ത് വരുന്ന വിവരങ്ങൾ. ആഭ്യന്ത്രത്തിന്റെ കാര്യത്തിൽ തീരുമാനമാകാതെ ഷിൻഡെ മന്ത്രിസഭയുടെ ഭാഗമാകുന്ന കാര്യത്തിലും
വ്യക്തതയുണ്ടാകില്ല.

സർക്കാർ രൂപീകരിക്കാനുള്ള അവകാശവാദം പോലും ഉന്നയിക്കാതെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചതിനെ ആദിത്യ താക്കറെ അടക്കമുള്ള പ്രതിപക്ഷ നേതാക്കൾ വിമർശിച്ചു . ഫല പ്രഖ്യാപനം കഴിഞ്ഞ് ഒരാഴ്ചയിലേറെയായിട്ടും മുഖ്യമന്ത്രിയെ തീരുമാനിക്കാനും സർക്കാർ രൂപീകരിക്കാനും കഴിയാത്തത് സംസ്ഥാനത്തിന് അപമാനമാണെന്നും മുൻമന്ത്രി ആദിത്യ താക്കറെ വിമർശിച്ചു .

also read: പാർലമെന്റിന്റെ ഇരുസഭകളും ഇന്ന് വീണ്ടും ചേരും
പ്രതിപക്ഷ പാർട്ടികൾ വിജയിക്കുന്ന സംസ്ഥാനത്താണ് ഇത്തരം കാലതാമസം സംഭവിച്ചിരുന്നെങ്കിൽ ഇതിനകം രാഷ്ട്രപതി ഭരണം ഏർപ്പെടുത്തുമായിരുന്നുവെന്നും താക്കറെ ചൂണ്ടിക്കാട്ടി. ഔദ്യോദിക പ്രഖ്യാപനം ഉണ്ടാകാത്തതിനാൽ ഇന്ന് മുംബൈയിൽ നടക്കുന്ന മഹായുതി സഖ്യത്തിന്റെ നിർണായക യോഗത്തിൽ അപ്രതീക്ഷിത തീരുമാനങ്ങൾ ഉണ്ടാകാനും സാധ്യതയുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News