മഹാരാഷ്ട്രയിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക ഇന്നുണ്ടായേക്കും. മഹാവികാസ് അഘാഡി സഖ്യം മുംബൈയില്‍ വാര്‍ത്താസമ്മേളനം വിളിച്ചു ചേര്‍ത്തിട്ടുണ്ട്. ശിവസേന ഉദ്ധവ് താക്കറെ വിഭാഗവുമായുളള തര്‍ക്കങ്ങള്‍ പരിഹരിച്ചതായി ദേശീയ നേതൃത്വം വ്യക്തമാക്കി.
അതേസമയം ജാര്‍ഖണ്ഡില്‍ 21 സീറ്റുകളിലേക്ക് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു. മുന്‍മന്ത്രി ഇര്‍ഫാന്‍ അന്‍സാരി ജംതാരയില്‍ തന്നെ മത്സരിക്കും. ജഗനാഥ്പൂരില്‍ ബിജെപി സ്ഥാനാര്‍ഥി ഗീത കോഡയ്‌ക്കെതിരെ സോന രാം സിങ്കു മത്സരിക്കും.
ALSO READ: ജാർഖണ്ഡ് നിയമസഭ തെരഞ്ഞെടുപ്പ്; ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി കോൺഗ്രസ്
അതേസമയം ജാര്‍ഖണ്ഡില്‍ സീറ്റ് വിഭജനത്തെ ചൊല്ലി ആര്‍ജെഡിയും കോണ്‍ഗ്രസും ധാരണയായിട്ടില്ല. ഏഴ് സീറ്റ് വേണമെന്ന ആര്‍ജെഡിയുടെ ആവശ്യം അംഗീകരിക്കാത്തതാണ് അന്തിമ സീറ്റ് ധാരണ വൈകാന്‍ കാരണം. ബിജെപിയില്‍ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് പിന്നാലെ നേതാക്കളുടെ കൊഴിഞ്ഞുപോക്ക് ശക്തമാകുന്നു. മുന്‍ ബിജെപി എംഎല്‍എമാരായ ലോയിസ് മറാണ്ഡിയും കുനാല്‍ സാരംഗിയും പാര്‍ട്ടി വിട്ടു. ലോയിസ് മറാണ്ഡി റാഞ്ചിയിലെ മുഖ്യമന്ത്രി ഹേമന്ത് സോറന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയ ശേഷം ജെഎംഎമ്മില്‍ ചേര്‍ന്നു. പാര്‍ട്ടിയിലെ അച്ചടക്കം ലംഘിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ലോയിസ് മറാണ്ഡി ബിജെപി വിട്ടത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here