മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: നോമിനേഷൻ സമയപരിധി അവസാനിച്ചിട്ടും അവ്യക്തത തുടരുന്നു

maharastra

നവംബർ 20 ന് ഒറ്റഘട്ടമായി നടക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിനായി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസം ഇന്നലെ അവസാനിച്ചു.നാമനിർദേശ പത്രിക പിൻവലിക്കാനുള്ള അവസാന തീയതി നവംബർ 4. നവംബർ 20ന് തെരഞ്ഞെടുപ്പ് നടക്കുന്ന 288 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള ഫലങ്ങൾ നവംബർ 23 ന് പ്രഖ്യാപിക്കും.തിങ്കളാഴ്ച മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ, ഉപമുഖ്യമന്ത്രി അജിത് പവാർ, മുതിർന്ന കോൺഗ്രസ് നേതാവ് വിജയ് വഡേത്തിവാർ എന്നിവർ തെരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമർപ്പിച്ചു.

ALSO READ: നവാബ് മാലിക്കിനെ പിന്തുണക്കില്ലെന്ന് ബിജെപി; മഹായുതിയിൽ വിഭാഗീയത കൂടുന്നു

അതേസമയം, ചൊവ്വാഴ്ച നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന ദിവസമായിരുന്നിട്ടും, ഭരണകക്ഷിയായ മഹായുതി സർക്കാരും കോൺഗ്രസും ശരദ് പവാറിൻ്റെ എൻസിപിയും ഉദ്ധവ് താക്കറെയുടെ ശിവസേനയും നയിക്കുന്ന മഹാ വികാസ് അഘാഡി (എംവിഎ) സഖ്യവും സീറ്റിൻ്റെ കാര്യത്തിൽ അന്തിമ തീരുമാനത്തിലെത്തിയിട്ടില്ല. പല സീറ്റുകളിലും തർക്കങ്ങൾ നിലനിൽക്കെ ഇരുമുന്നണികളും 288 സീറ്റുകളിലേക്കുള്ള സ്ഥാനാർഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
milkymist
bhima-jewel

Latest News