മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പ്; പ്രചാരണം ശക്തമാക്കി മുന്നണികള്‍

മഹാരാഷ്ട്ര ജാര്‍ഖണ്ഡ് നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്തമാക്കി മുന്നണികള്‍. രാഹുല്‍ ഗാന്ധി, പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള നേതാക്കള്‍ അടുത്ത ദിവസങ്ങളില്‍ മഹാരാഷ്ട്രയില്‍ എത്തും. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് നാളെ തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പ്രഖ്യാപിക്കും.

ALSO READ: മൈക്കല്‍ ജാക്‌സന്റെ ആല്‍ബം ത്രില്ലറിന്റെ പ്രൊഡ്യൂസര്‍; പ്രശസ്ത സംഗീത സംവിധായകന്‍ ക്വിന്‍സി ജോണ്‍സ് അന്തരിച്ചു

നാമനിര്‍ദ്ദേശ പത്രിക പിന്‍വലിക്കാനുള്ള സമയം അവസാനിച്ചതോടെ മഹാരാഷ്ട്രയില്‍ കളം വ്യക്തമായി. 288 സീറ്റുകളിലായി 4140 സ്ഥാനാര്‍ത്ഥികളാണ് മത്സരരംഗത്തുള്ളത്. ജാര്‍ഖണ്ഡില്‍ പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ പാലിക്കാന്‍ ബിജെപി പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാന മന്ത്രി നരേന്ദ്രമോദി പറഞ്ഞു.

അതേസമയം മഹായുതി സര്‍ക്കാര്‍ വീണ്ടും അധികാരത്തില്‍ വന്നാല്‍ മഹാരാഷ്ട്രയെ ആര്‍ക്കും രക്ഷിക്കാന്‍ കഴിയില്ലെന്ന് രാജ് താക്കറെ. മഹാരാഷ്ട്രയില്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് തുടക്കമിട്ട് സംസാരിക്കുകയായിരുന്നു എം എന്‍ എസ് നേതാവ് രാജ് താക്കറെ.

ALSO READ: സ്വർഗത്തിൽ പോകാൻ ദീപാവലി ദിനത്തിൽ മരിക്കണമെന്ന് വിശ്വാസം, പരീക്ഷിക്കാനായി 40 കാരൻ ആത്മഹത്യ ചെയ്തു

മഹാ വികാസ് അഘാഡിയുടെയും മഹായുതിയുടെയും നേതാക്കളെ രൂക്ഷമായി വിമര്‍ശിച്ച് രാജ് താക്കറെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തേങ്ങാ ഉടച്ച് തുടക്കം കുറിച്ചു. കല്യാണ്‍ ഡോംബിവ്ലിയിലെ ഏക എംഎല്‍എയും എംഎന്‍എസിന്റെ ഔദ്യോഗിക സ്ഥാനാര്‍ഥിയുമായ രാജു പാട്ടീലിന്റെ പ്രചാരണ റാലിയിലാണ് മഹായുതിയെയും മഹാവികാസ് അഘാഡിയെയും രാജ് താക്കറെ രൂക്ഷമായി വിമര്‍ശിച്ചത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News