തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി

mahavikas aghadi

തെരഞ്ഞെടുപ്പ് പ്രചാരണം ശക്തമാക്കി മഹാവികാസ് അഘാഡി. വ്യവസായികളല്ല നരേന്ദ്ര മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി. മഹാരാഷ്ട്രയുടെ സാംസ്കാരിക രാഷ്ട്രീയം നശിപ്പിച്ചവരെ തള്ളിക്കളയണമെന്ന് എൻ.സി.പി. സ്ഥാപക നേതാവ് ശരദ് പവാർ. മഹാരാഷ്ട്രയെ കൊള്ളയടിക്കുന്നവരെ തെരഞ്ഞെടുപ്പിൽ തൂത്തെറിയുമെന്ന് മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ.

മഹാരാഷ്ട്രയിൽ വിവിധയിടങ്ങളായി നടന്ന തിരഞ്ഞെടുപ്പ് റാലികളെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു എം വി എ സഖ്യം നേതാക്കൾ. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷവിമർശനങ്ങൾ തൊടുത്തു വിട്ട പ്രതിപക്ഷ നേതാവ് വ്യവസായികളല്ല മോദിയെ പ്രധാനമന്ത്രിയാക്കിയതെന്ന് ഓർമിപ്പിച്ചു. മുൻനിര വ്യവസായികളുടെ 16 ലക്ഷം കോടി രൂപയുടെ കടം എഴുതിത്തള്ളിയത് ചൂണ്ടിക്കാട്ടിയായിരുന്നു രാഹുൽ ഗാന്ധിയുടെ വിമർശനം. പ്രധാനമന്ത്രിക്ക് ഓർമ്മശക്തി നഷ്ടപ്പെട്ടിരിക്കയാണെന്നും രാഹുൽ ആരോപിച്ചു .

പാർട്ടികളെയും കുടുംബങ്ങളെയും തകർത്ത് സാമൂഹികവിഭജനം സൃഷ്ടിച്ച് സംസ്ഥാനത്തിന്റെ സാംസ്കാരിക രാഷ്ട്രീയം നശിപ്പിച്ചവരെ തള്ളിക്കളയണമെന്ന് എൻസിപി നേതാവ് ശരദ് പവാർ ജനങ്ങളോട് അഭ്യർഥിച്ചു .ജനകീയ ക്ഷേമപദ്ധതികളുടെ സുസ്ഥിരത, സ്ത്രീകൾക്കെതിരായ കുറ്റകൃത്യങ്ങൾ, കാർഷിക ദുരിതങ്ങൾ, തൊഴിലില്ലായ്മ എന്നിവ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും പവാർ സൂചന നൽകി .

also read: മുംബൈയിലും ഇനി ശരണം വിളിയുടെ നാളുകൾ; കേരളത്തിലേക്കുള്ള ട്രെയിനുകളിലും ബസുകളിലും വൻ ഭക്തജന തിരക്ക്

ബിജെപിയുടെ മുദ്രാവാക്യം ‘യൂസ് ആൻഡ് ത്രോ’ എന്നായിരിക്കണമെന്ന് ഉദ്ധവ് താക്കറെ നിർദ്ദേശിച്ചു. മഹാരാഷ്ട്രയെ കൊള്ളയടിയടിക്കാൻ ബിജെപിയെ അനുവദിക്കില്ലെന്നും താക്കറെ താക്കീത് നൽകി .
തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിന് മണിക്കൂറുകൾ അവശേഷിക്കെയാണ് മഹാ വികാസ് അഘാഡി റാലികളിൽ പ്രിയങ്ക ഗാന്ധി, മല്ലികാർജുൻ ഖർഗെ തുടങ്ങി ദേശീയ സംസ്ഥാന നേതാക്കളെത്തി അണികളെ ആവേശത്തിലാക്കിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News