മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിക്ക് ഭീഷണിയായി മറാഠ ക്രാന്തി മോര്‍ച്ചയും രംഗത്ത്. മറാഠ സംവരണ പ്രതിഷേധത്തെ നയിച്ച മനോജ് ജാരംഗേ പാട്ടീലാണ് മുംബൈയിലെ 28 സ്ഥാനാര്‍ഥികളുടെ പട്ടിക പുറത്തിറക്കിയത്. മറാഠകളുടെ ആവശ്യങ്ങള്‍ക്ക് സര്‍ക്കാര്‍ വഴങ്ങിയില്ലെങ്കില്‍ തെരഞ്ഞെടുപ്പില്‍ നേരിടുമെന്ന് മാസങ്ങള്‍ക്ക് മുന്‍പ് പാട്ടീല്‍ ഭീഷണി മുഴക്കിയിരുന്നു.
ALSO READ: പാകിസ്ഥാനിൽ പൊലീസ് പിക്കറ്റിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിൽ എട്ട് പേർ കൊല്ലപ്പെട്ടു
മറാഠ സംവരണ പ്രതിഷേധത്തെ നയിച്ച മനോജ് ജാരംഗേ പാട്ടീല്‍ വരാനിരിക്കുന്ന മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന 28 സ്ഥാനാര്‍ത്ഥികളുടെ പട്ടിക പുറത്തിറക്കി. പാട്ടീല്‍ നയിക്കുന്ന മറാഠ ക്രാന്തി മോര്‍ച്ചയുടെ ബാനറിലാണ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുക. മുംബൈയിലെ ഡബ്ബാവാലകളില്‍ ഭൂരിഭാഗവും മറാഠ സമുദായത്തില്‍ നിന്നുള്ളവരാണ്.
മറാഠാ സംവരണ വിഷയത്തില്‍ തുടര്‍ച്ചയായി സമരം നടത്തുന്ന പാട്ടീല്‍ എല്ലാ പാര്‍ട്ടികളെയും ബഹിഷ്‌കരിച്ചാണ് സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുവാനുള്ള തീരുമാനം. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിന്റെ അവസാന ദിവസം സ്ഥാനാര്‍ത്ഥികളുടെ പേരുകള്‍ പ്രഖ്യാപിക്കുമെന്നാണ് പാട്ടീല്‍ പറയുന്നത്.
ബിജെപി, ശിവസേന, എന്‍സിപി ഉള്‍പ്പെട്ട മഹായുതി സര്‍ക്കാര്‍ തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വഴങ്ങിയില്ലെങ്കില്‍ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി രാഷ്ട്രീയയുദ്ധം ആരംഭിക്കുമെന്ന് മനോജ് ജാരങ്കെ ഏതാനും മാസങ്ങള്‍ക്ക് മുമ്പ് ഭീഷണിപ്പെടുത്തിയിരുന്നു. കിഴക്കന്‍ മഹാരാഷ്ട്രയിലെ മറാത്ത്വാഡ മേഖലയില്‍ നടന്ന മറാഠാ സംവരണ പ്രതിഷേധങ്ങള്‍ ഇതിനകം മഹായുതിക്ക് വെല്ലുവിളി ഉയര്‍ത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 30 ശതമാനത്തോളം മറാത്ത വിഭാഗക്കാരായതിനാല്‍ ജാരംഗിന്റെ പുതിയ നീക്കം ബിജെപിയെ ആശങ്കയിലാക്കും. ലോക്സഭാ തെരഞ്ഞെടുപ്പിലെ പ്രകടനം അങ്ങേയറ്റം ആശങ്കാജനകമായതിനാല്‍ മറാത്ത്വാഡ മേഖലയിലെ 48 നിയമസഭാ സീറ്റുകളില്‍ മഹായുതിക്ക് ആശങ്കയുണ്ട്. ഈ മേഖലയിലെ 8 സീറ്റുകളില്‍ 7 എണ്ണവും മഹായുതിക്ക് നഷ്ടമായിരുന്നു.
മറാഠ സമുദായത്തിന്റെ നീക്കം മഹാ വികാസ് അഗാഡിയുടെ വോട്ട് വിഹിതം വിഭജിക്കാന്‍ ഇടയാക്കുമെങ്കിലും, പ്രതിപക്ഷ സഖ്യം കുറഞ്ഞത് 150 സീറ്റെങ്കിലും നേടുമെന്ന ആത്മവിശ്വാസത്തിലാണ്. ലോക്സഭാ തെരഞ്ഞെടുപ്പിന്റെ ആവേശം നിലനിര്‍ത്താന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് എംവിഎ നേതാക്കള്‍.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here