മഹാരാഷ്ട്രയില്‍ ഡിസംബര്‍ അഞ്ചിനാണ് പുതിയ സഖ്യ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് പ്രഖ്യാപിച്ചിരിക്കുന്നത്. ഇപ്പോള്‍ സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരുടെ പേരുകള്‍ പുറത്ത് വന്നിരിക്കുകയാണ്.സംസ്ഥാനത്ത് മഹായുതിക്ക് വ്യക്തമായ ഭൂരിപക്ഷം ലഭിച്ചെങ്കിലും മുഖ്യമന്ത്രി ആരാകുമെന്നത് ഇപ്പോഴും തീരുമാനമായില്ല. ആഭ്യന്തര മന്ത്രി സ്ഥാനത്തെച്ചൊല്ലിയാണ് പ്രധാന തര്‍ക്കം.
ദേവേന്ദ്ര ഫഡ്നാവിസിനൊപ്പം ബിജെപിയുടെ 10 മുതല്‍ 15 വരെ മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് പ്രവചനം. സത്യപ്രതിജ്ഞ ചെയ്യുന്ന മന്ത്രിമാരില്‍ മുതിര്‍ന്ന എംഎല്‍എമാരും യുവ എംഎല്‍എമാരും ഉള്‍പ്പെടും. ഇതില്‍ എംഎല്‍എമാരായ ചന്ദ്രശേഖര്‍ ബവന്‍കുലെ, സുധീര്‍ മുംഗന്തിവാര്‍, ഗിരീഷ് മഹാജന്‍, രവീന്ദ്ര ചവാന്‍, രാധാകൃഷ്ണ വിഖേ പാട്ടീല്‍, മംഗള്‍ പ്രഭാത് ലോധ, അതുല്‍ സേവ്, ആശിഷ് ഷെലാര്‍, പങ്കജ മുണ്ടെ, ദേവയാനി ഫരാന്‍ഡെ, നിതേഷ് റാണെ, ഗോപിചന്ദ് പദാല്‍ക്കര്‍, സഞ്ജയ് കുട്ടെ എന്നിവര്‍ക്ക് മന്ത്രിസ്ഥാനം ലഭിക്കും. എന്നാല്‍, ഈ പേരുകള്‍ സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക സ്ഥിരീകരണം നല്‍കിയിട്ടില്ല.
ALSO READ: http://മാധ്യമങ്ങള്‍ക്ക് നേരെ ഭീഷണി തുടര്‍ന്ന് കെ സുരേന്ദ്രന്‍; പുതിയ ഭീഷണി ഇങ്ങനെ
മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് എപ്പോള്‍ നടക്കുമെന്നതിന്റെ പൂര്‍ണ വിവരങ്ങള്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ എക്സില്‍ പങ്ക് വച്ചിരുന്നു.
ഏകനാഥ് ഷിന്‍ഡെ ഇന്ന് മുംബൈയില്‍ മടങ്ങിയെത്തും. സത്യപ്രതിജ്ഞാ ചടങ്ങിന് മുമ്പ് മഹാസഖ്യത്തിന്റെ സുപ്രധാന യോഗം ചേരും. കഴിഞ്ഞ രണ്ട് ദിവസമായി സത്താറയില്‍ വിശ്രമിക്കാന്‍ പോയ ഷിന്‍ഡെ തിരിച്ചെത്തിയ ശേഷം പ്രധാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. ഈ യോഗത്തില്‍ ഏക്നാഥ് ഷിന്‍ഡെ സുപ്രധാന തീരുമാനം കൈക്കൊള്ളുമെന്നാണ് കരുതുന്നത്.
മുഖ്യമന്ത്രി സ്ഥാനം ലഭിക്കാത്തതിനാല്‍ ഏകനാഥ് ഷിന്‍ഡെ ബിജെപിയോട് ആഭ്യന്തര വകുപ്പും, പൊതുമരാമത്ത്, റവന്യൂ അടക്കമുള്ള വകുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നുവെന്നാണ് സൂചന. ഷിന്‍ഡെ ഗ്രൂപ്പിന് നിലവില്‍ 9 വകുപ്പുകള്‍ മാത്രമേ ലഭിക്കൂ എന്നാണ് സൂചന. ഷിന്‍ഡെ ഗ്രൂപ്പിന് നല്‍കാന്‍ സാധ്യതയുള്ള പട്ടിക പുറത്തു വന്നതില്‍ ഈ വകുപ്പുകളുടെ പരാമര്‍ശമില്ല.
നഗരവികസനം , ജലവിതരണം, കൃഷി, വ്യവസായം, ഉന്നത-സാങ്കേതിക വിദ്യാഭ്യാസം, സാമൂഹികനീതി, സ്റ്റേറ്റ് എക്‌സൈസ് ഡ്യൂട്ടി, പിഡബ്ല്യുഡി, തൊഴിലുറപ്പ് എന്നീ വകുപ്പുകള്‍ ഷിന്‍ഡെ ഗ്രൂപ്പിന് ലഭിക്കുമെന്ന് പറയപ്പെടുന്നു . ആഭ്യന്തര മന്ത്രാലയവും ഒബിസി മന്ത്രാലയവും ബിജെപി നിലനിര്‍ത്തുമെന്നുമാണ് പുറത്ത് വരുന്ന വിവരങ്ങള്‍. റവന്യൂ അക്കൗണ്ടും ബിജെപിയില്‍ തന്നെ തുടര്‍ന്നേക്കും.
ഫഡ്നാവിസിന്റെ മന്ത്രിസഭയില്‍ അജിത് പവാര്‍ ഗ്രൂപ്പിന് ആധിപത്യം ഉണ്ടാകുമെന്നാണ് അറിയാന്‍ കഴിഞ്ഞത്. ധനവകുപ്പ് ഉള്‍പ്പെടെ നിലയിലെ എല്ലാ വകുപ്പുകളും എന്‍ സി പിക്ക് തുടരാനാകും. സുപ്രധാന വകുപ്പുകള്‍ അജിത് പവാര്‍ കയ്യടക്കുമെന്നാണ് റിപ്പോര്‍ട്ട്. സ്പീക്കര്‍ പദവിക്കായി ഷിന്‍ഡെ ഗ്രൂപ്പും അജിത് പവാര്‍ ഗ്രൂപ്പും പിടിമുറുക്കിയെങ്കിലും ബിജെപി നിലനിര്‍ത്താനാണ് സാധ്യത.ദില്ലിയിലെ നിര്‍ണായക യോഗത്തിന് ശേഷം മഹായുതിയിലെ മൂന്ന് നേതാക്കളും മുംബൈയില്‍ ചേരാനിരുന്ന യോഗമാണ് ഷിന്‍ഡെ സത്താറയിലേക്ക് പോയതിനാല്‍ മാറ്റി വച്ചത്. 3ന് യോഗം ചേരുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ അതിനു മുന്‍പാണ് ബിജെപി സംസ്ഥാന അധ്യക്ഷന്‍ ചന്ദ്രശേഖര്‍ ബവന്‍കുലെ പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചത്. സഖ്യ കക്ഷികളുടെ കൂടിക്കാഴ്ചയ്ക്ക് മുന്‍പുള്ള തീരുമാനം ശിവസേന എന്‍ സി പി വിഭാഗങ്ങളില്‍ അലോസരമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറോട് അവകാശവാദം ഉന്നയിക്കാതെ ബി.ജെ.പി സത്യപ്രതിജ്ഞാ തീയതി പ്രഖ്യാപിച്ചത് ഇടഞ്ഞു നില്‍ക്കുന്ന ഷിന്‍ഡെക്ക് നല്‍കിയ മുന്നറിയിപ്പാണെന്നാണ് സൂചന.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here