ഇന്ത്യ റെസ്‌റ്റോറന്റിനോടൊന്ന് മുട്ടിനോക്കിയതാ… ഒടുവില്‍ മുട്ടുകുത്തിച്ചു! 13 വര്‍ഷത്തെ നിയമപോരാട്ടത്തിന് അറുതി

അമേരിക്കന്‍ ഫാസ്റ്റ് ഫുഡ് ശൃംഖലയായ ബര്‍ഗര്‍ കിംഗ് അതേ പേരുള്ള ഇന്ത്യ റെസ്റ്റോറന്റുമായി നടത്തിയ പതിമൂന്നു വര്‍ഷം നീണ്ടുനിന്ന നിയമയുദ്ധത്തിന് അവസാനമായി.

യുഎസിലെ ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന്‍ ട്രേഡ്മാര്‍ക്ക് ലംഘനം ആരോപിച്ച് ഇന്ത്യന്‍ കോടതിയില്‍ പൂനെയിലുള്ള ബര്‍ഗര്‍ കിംഗിനെതിരെ സ്യൂട്ട് ഫയല്‍ ചെയ്തത്. എന്നാല്‍ പടിഞ്ഞാറന്‍ മഹാരാഷ്ട്രയിലെ പൂനെ നഗരത്തില്‍ സ്ഥാപിതമായ ബര്‍ഗര്‍ കിംഗ് എന്ന സ്ഥാപനം അമേരിക്കന്‍ കമ്പനി ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ്, അതായത് 1992ല്‍ തന്നെ പ്രവര്‍ത്തനം ആരംഭിച്ചതാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഈ കേസ് തന്നെ തള്ളിയിരിക്കുന്നത്.

ALSO READ: ‘ജൂലൈ മാസത്തെ ശമ്പളം ഉറപ്പായും തരും, പക്ഷേ സമയം വേണം’; ഞാന്‍ എവിടേക്കും ഒളിച്ചോടിപ്പോയിട്ടില്ല: ബൈജു രവീന്ദ്രന്‍

യുഎസിലെ ബര്‍ഗര്‍ കിംഗ് കോര്‍പ്പറേഷന്‍ 1953ലാണ് ഇന്‍സ്റ്റാ ബര്‍ഗര്‍ എന്ന പേരില്‍ സ്ഥാപിതമായത്. മാത്രമല്ല 1959ലാണ് ഇവര്‍ പേര് ബര്‍ഗര്‍ കിംഗ് എന്ന് മാറ്റിയതും. ഇന്ത്യയില്‍ വിപണയില്‍ ഇവര്‍ എത്തിയത് 2014ല്‍ ദില്ലിയില്‍ ആദ്യ ഔട്ട്‌ലെറ്റ് തുറന്നുകൊണ്ടാണ്. പിന്നെയും ഒരു വര്‍ഷം കഴിഞ്ഞാണ് പൂനെയിലേക്ക് ഇവരുടെ ബിസിനസ് എത്തുന്നതും.

പൂനെയില്‍ താമസിക്കുന്ന പാര്‍സി ദമ്പതികളായ അനാഹിത ഇറാനി, ഷപൂര്‍ ഇറാനി എന്നിവരാണ് പൂനെയിലെ ബര്‍ഗര്‍ കിംഗ് എന്ന സ്ഥാപനത്തിന്റെ ഉടമകള്‍. ഇവര്‍ക്കെതിരെ 2009ലാണ് യുഎസ് കമ്പനി രംഗത്ത് എത്തിയത്. എന്നാല്‍ തങ്ങള്‍ ബര്‍ഗര്‍ കിംഗ് എന്ന സ്ഥാപനം ആരംഭിക്കുമ്പോള്‍ അങ്ങനെ ഒരു സംരംഭം ഇന്ത്യയിലെങ്കും ഉണ്ടായിട്ടില്ലാത്തിതിനാല്‍ അവരുടെ വാദം ന്യായമല്ലെന്ന നിലപാടിലായിരുന്നു ദമ്പതികള്‍. 2011ല്‍ലാണ് അമേരിക്കന്‍ കമ്പനി നിയമപോരാട്ടം ആരംഭിച്ചത്. ലോഗോകള്‍ വ്യത്യസ്തമായത് കൊണ്ട് തന്നെ രണ്ട് റെസ്റ്റോറന്റുകളെയും തിരിച്ചറിയാന്‍ കഴിയുമെന്നും ദമ്പതികള്‍ വാദിച്ചു.

ALSO READ: സൂപ്പര്‍സ്റ്റാര്‍ എന്ന് വിളിച്ചത് ഇഷ്ടമായില്ല, വേദിയില്‍ കയറാതെ ബൈജു; ഒടുവില്‍ രസകരമായ ക്ലൈമാക്‌സ്

അതേസമയം യുഎസ് കമ്പനിക്കെതിരെ തങ്ങള്‍ക്ക് നഷ്ടപരിഹാരം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഇവരും കേസ് നല്‍കിയിരുന്നു. എന്നാല്‍ നഷ്ടമുണ്ടായതിന് തെളിവുകളില്ലെന്ന് കാട്ടി കോടതി അത് തള്ളി. ഒപ്പം തന്നെ അമേരിക്കന്‍ കമ്പനിയുടെ ആരോപണം തെളിയിക്കാന്‍ സാധിച്ചിട്ടില്ലെന്നും പൂനെ റസ്റ്റോറന്റിന് അവരുടെ പേര് ഉപയോഗിക്കാമെന്നും കോടതി വിധിച്ചു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News