രാഷ്ട്രീയ നാടകങ്ങളുടെ ആവേശം ചോരാതെ മഹാരാഷ്ട്ര

രാഷ്ട്രീയ നാടകങ്ങളുടെ ആവേശം ചോരാതെ മഹാരാഷ്ട്ര. മഹാരാഷ്ട്രയിൽ ഉപമുഖ്യമന്ത്രി അജിത് പവാറിൻ്റെ നേതൃത്വത്തിലുള്ള എൻസിപിയുമായുള്ള സഖ്യമാണ് ബിജെപിയുടെ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് കാരണമെന്ന് കഴിഞ്ഞ ദിവസമാണ് ആർഎസ്എസ് മുഖപത്രം തുറന്നടിച്ചത്. ഇതിന് പിന്നാലെയാണ് എൻസിപി ബന്ധം വിച്ഛേദിക്കാൻ ബിജെപിയും കരുനീക്കുന്നുവെന്ന അഭ്യൂഹങ്ങൾ പരക്കുന്നത്.

Also Read: കുവൈറ്റ് ദുരന്തം; മരിച്ച ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കാന്‍ കുവൈറ്റ്

ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി എൻസിപിയെ നെടുകെ പിളർത്തി പേരും ചിഹ്നവും തട്ടിയെടുത്തിട്ടും അജിത് പവാർ പക്ഷം ദയനീയമായി പരാജയപ്പെട്ടു. പാർശ്വഫലമാണ് ബിജെപിയിൽ പ്രകടമായതെന്നാണ് ആർഎസ്എസ് കുറ്റപ്പെടുത്തുന്നത്. ബിജെപി നേതൃത്വത്തിൻ്റെ തീരുമാനത്തിൽ ആർഎസ്എസ് തൃപ്തരല്ലെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ജലസേചന കുംഭകോണത്തിലും സംസ്ഥാന സഹകരണ ബാങ്ക് അഴിമതിയിലും അന്വേഷണം നേരിടുന്ന അജിത് പവാറിനെ വിശുദ്ധനാക്കി ഉപമുഖ്യമന്ത്രിയാക്കിയ നടപടിയും ബിജെപിയുടെ പ്രാദേശിക നേതാക്കളിൽ വലിയ വിദ്വേഷം ഉയർത്തിയിരുന്നു.

Also Read: സിപിഐഎം ശ്രമം മുസ്‌ലിം മുഖ്യമന്ത്രിയെ അധികാരത്തിലേറ്റാൻ, അത്‌ പ്രകോപനപരം; വർഗീയ പരാമർശവുമായി കെ സുരേന്ദ്രൻ

അത് കൊണ്ട് തന്നെ മോദി മന്ത്രിസഭയിൽ ഇടം ലഭിക്കാത്തതിൽ നീരസം പ്രകടിപ്പിച്ച അജിത് പക്ഷത്തിനോട് അകലം പാലിക്കാനാണ് ഇവരെല്ലാം താൽപര്യപ്പെടുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിൽ, എൻസിപി സ്ഥാനാർത്ഥികൾക്ക് വേണ്ടി ആർഎസ്എസ്-ബിജെപി പ്രവർത്തകർ പ്രചാരണം നടത്താൻ അലംഭാവം കാണിച്ചിരുന്നു. സംസ്ഥാനത്ത് ബിജെപിയുടെ സീറ്റുകൾ ഒമ്പതായി കുറഞ്ഞതിന്റെ കാരണവും എൻസിപി ബന്ധമാണെന്ന് സ്ഥാപിക്കാനായിരുന്നു അവലോകന യോഗവും തിടുക്കം കൂട്ടിയത്. നാല് മാസത്തിനകം നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ അജിത്തിനെ ഒഴിവാക്കിയാൽ യൂസ് ആൻഡ് ത്രോ നയമായി വിമർശനം ഉയരുമോ എന്നാണ് ബിജെപി ആശങ്കപ്പെടുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News