ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് മഹാത്മാ അയ്യങ്കാളിയെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ

ഫേസ്ബുക്കിൽ വ്യാജ പ്രൊഫൈൽ നിർമ്മിച്ച് മഹാത്മാ അയ്യങ്കാളിയെ അപമാനിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തൃശൂർ സ്വദേശിയായ അഖിൽ എന്നയാളെയാണ് ഭീം ആര്‍മി കേരള ഘടകം നൽകിയ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. വ്യാജ പ്രൊഫൈൽ നിർമ്മിച്ച ഇയാൾ പലതവണ അയ്യങ്കാളിയെ അപമാനിക്കുകയായിരുന്നുവെന്നാണ് ഭീം ആര്‍മി കേരള ഘടകം നൽകിയ പരാതിയിൽ പറയുന്നത്.

ALSO RAED: മണിപ്പൂരിലേക്ക് പ്രതിനിധി സംഘത്തെ അയയ്ക്കാന്‍ ‘ഇന്ത്യ’

അഖിൽ അഡ്മിനായ കുക്കുച്ച എന്ന ഗ്രൂപ്പിലൂടെയാണ് അയ്യങ്കാളിക്കെതിരെ അധിക്ഷേപം നടത്തിയിട്ടുള്ളത്. ഇയാളെ തൃശ്ശൂരിൽ നിന്ന് തിരുവനന്തപുരത്തെത്തിച്ച് ചോദ്യം ചെയ്യാനാണ് പോലീസിന്റെ നീക്കം. ഭീം ആര്‍മി കേരള ഘടകവും മറ്റ് സോഷ്യൽ മീഡിയ ഉപഭോക്താക്കളും യുവാവിന്റെ പരാമർശങ്ങളെ ശക്തമായി എതിർത്തിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News