മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ അരുണ്‍ ഗാന്ധി അന്തരിച്ചു

മഹാത്മാ ഗാന്ധിയുടെ ചെറുമകനും എഴുത്തുകാരനും സാമൂഹികപ്രവര്‍ത്തകനുമായ അരുണ്‍ ഗാന്ധി അന്തരിച്ചു. 89 വയസായിരുന്നു. മഹാരാഷ്ട്രയിലെ കോലാപൂരിലായിരുന്നു അന്ത്യം. കോലാപൂരില്‍ മകന്‍ തുഷാര്‍, മകള്‍ അര്‍ച്ചന എന്നിവര്‍ക്കും പേരക്കുട്ടികള്‍ക്കുമൊപ്പം കഴിയുകയായിരുന്നു അദ്ദേഹം.

മഹാത്മാ ഗാന്ധിയുടെ മകന്‍ മണിലാല്‍ ഗാന്ധിയുടെ മകനാണ് അരുണ്‍ ഗാന്ധി. മണിലാല്‍ ഗാന്ധിയുടെയും സുശീലാ മഷ്റുവാലയുടെയും മകനായി 1934 ഏപ്രില്‍ 14ന് ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനിലാണ് അരുണ്‍ ഗാന്ധി ജനിച്ചത്. ‘കസ്തൂര്‍ബ; ദ ഫോര്‍ഗോട്ടണ്‍ വുമണ്‍’, ‘ഗ്രാന്‍ഡ്ഫാദര്‍ ഗാന്ധി’ തുടങ്ങിയ പുസ്തകങ്ങളുടെ രചയിതാവും ആക്ടിവിസ്റ്റുമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
stdy-uk
stdy-uk
stdy-uk

Latest News