മഹാരാഷ്ട്രയിൽ മഹാവികാസ് അഘാഡി ഭൂരിപക്ഷത്തോടെ സർക്കാർ രൂപീകരിക്കുമെന്ന അവകാശവാദവുമായി സഞ്ജയ് റാവത്ത്. സഖ്യത്തോടൊപ്പമുള്ള പാർട്ടികളിൽ ആത്മവിശ്വാസമുണ്ടെന്നും ശിവസേന ഉദ്ധവ് പക്ഷം നേതാവ് വ്യക്തമാക്കി.
മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാഡി സഖ്യം 160ൽ അധികം സീറ്റുകൾ നേടുമെന്നും സർക്കാർ രൂപീകരിക്കുമെന്നും ശിവസേന ഉദ്ധവ് പക്ഷം നേതാവ് സഞ്ജയ് റാവത്ത്അ വകാശപ്പെട്ടു. കഴിഞ്ഞ ദിവസങ്ങളിൽ എം വി എ നേതാക്കൾ മുംബൈയിൽ രണ്ടു പ്രധാന യോഗങ്ങളിളാണ് പങ്കെടുത്തത്. തെരഞ്ഞെടുപ്പ് ഫലത്തിന് മുന്നോടിയായി സർക്കാർ രൂപീകരിക്കാനുള്ള തന്ത്രങ്ങളാണ് യോഗത്തിൽ ചർച്ചയായത്.
Also read: പ്രശസ്ത സാഹിത്യകാരന്‍ പ്രൊഫ. ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു
മഹാവികാസ് അഘാഡിയോടൊപ്പമുള്ള സമാജ്‌വാദി പാർട്ടി, കമ്മ്യൂണിസ്റ്റ് പാർട്ടി തുടങ്ങിയ ഘടക കക്ഷികളിൽ ആത്മവിശ്വാസമുണ്ടെന്നും റാവത്ത് പ്രത്യാശ പ്രകടിപ്പിച്ചു. സീറ്റുകൾ കുറഞ്ഞാൽ സർക്കാർ രൂപീകരിക്കുവാനുള്ള ബദൽ നീക്കങ്ങളും റെഡിയാണെന്ന് റാവത്ത് കൂട്ടിച്ചേർത്തു.
അതേസമയം ഇക്കുറി കരുതലോടെയാണ് കരുനീക്കങ്ങളെന്നും സഞ്ജയ് റാവത് വ്യക്തമാക്കി. വഞ്ചിത് ബഹുജൻ അഘാഡി, എം എൻ എസ് തുടങ്ങിയ ചെറു കക്ഷികളുടെയും വിമതർ അടങ്ങുന്ന സ്വാതന്ത്രരുടെയും നിലപാടുകൾ തന്നെയാകും സർക്കാർ രൂപീകരണത്തിലെ നിർണായ ഘടകങ്ങൾ.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here