മഹാരാഷ്ട്രയില്‍ മഹാവികാസ് അഘാഡി സഖ്യത്തില്‍ ഇരിപ്പിടം കിട്ടാതെ സമാജ്‌വാദി പാര്‍ട്ടി. സമാജ്‌വാദി പാര്‍ട്ടി നിയമസഭ തെരഞ്ഞെടുപ്പില്‍ ഏഴു സീറ്റെന്ന ആവശ്യമായിരുന്നു ആദ്യം ഉന്നയിച്ചിരുന്നത്. എന്നാല്‍ ഇത് നാലെന്ന് ചുരുക്കിയിട്ടും രണ്ട് സീറ്റുകളില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടിലാണ് എംവിഎ.
ALSO READ: 20,000,000,000,000,000,000,000,000,000,000,000 ഡോളർ; പിഴത്തുക കണ്ട് കണ്ണുതള്ളി ലോകം
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ രണ്ട് സീറ്റുകളില്‍ സമാജ്വാദി പാര്‍ട്ടി വിജയിച്ചിരുന്നു. എന്നാല്‍ ഇക്കുറി അഞ്ച് സീറ്റുകള്‍ കൂടി വേണമെന്ന വാശിയിലാണ് സമാജ്വാദി നേതാക്കള്‍. പിന്നീടത് നാലായി ചുരുക്കിയിട്ടും സഖ്യത്തില്‍ നിന്ന് പ്രതികരണമൊന്നുമുണ്ടായില്ല. സഖ്യത്തില്‍ ഉള്‍പ്പെടുത്തിയില്ലെങ്കില്‍ 25 സീറ്റുകളില്‍ മത്സരിക്കുമെന്ന ഭീഷണിയും അഖിലേഷ് യാദവ് ഉയര്‍ത്തിയിരുന്നു.
എന്നാല്‍ ഉത്തര്‍പ്രദേശിലെ ഉപതെരഞ്ഞെടുപ്പില്‍ സീറ്റൊന്നും ലഭിച്ചില്ലെങ്കിലും മുന്നണി മര്യാദയുടെ പേരില്‍ സമാജ്വാദി പാര്‍ട്ടിയെ പിന്തുണയ്ക്കുകയാണെന്നും ഇതേ സമീപനം മഹാരാഷ്ട്രയില്‍ വേണമെന്നുമായിരുന്നു കോണ്‍ഗ്രസ് നിലപാട്. ഇതിനോട് യോജിക്കാന്‍ യാദവ് തയ്യാറായിട്ടില്ല. സമാജ്വാദി പാര്‍ട്ടിക്ക് രണ്ട് സീറ്റുകളില്‍ കൂടുതല്‍ കൊടുക്കാന്‍ എംവിഎയില്‍ സീറ്റുകളില്ലെന്നതാണ് പ്രധാന പ്രശ്‌നം.
ALSO READ: ദില്ലിയിൽ വായു മലിനീകരണം ഗുരുതരമായി; ഗുണനിലവാര സൂചിക 350ന് മുകളിൽ
ചെറുകക്ഷികള്‍ക്കായി മുന്നണി മാറ്റിവെച്ചിരിക്കുന്നത് ആറോ ഏഴോ സീറ്റുകള്‍ മാത്രമാണ്. പത്രിക പിന്‍വലിക്കാനുള്ള അവസാന ദിവസമായ നവംബര്‍ നാലിനു മുന്‍പ് ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് സമാജ്വാദി പാര്‍ട്ടിയടക്കമുള്ള ചെറു കക്ഷികള്‍.
ചിലപ്പോള്‍ ഒരുസീറ്റുകൂടി അധികം നല്‍കി സമാജ്വാദി പാര്‍ട്ടിയെ മുന്നണിയുടെ ഭാഗമാക്കിയേക്കുമെന്നാണ് ഒരു ഉന്നത കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചത്. അതെ സമയം സിപിഐഎം., സിപിഐ, പിഡബ്ല്യുപി എന്നീ പാര്‍ട്ടികളും എംവിഎയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here