മഹാരാഷ്ട്രയില്‍ ഷിന്‍ഡേയ്ക്ക് തിരിച്ചടി; സഖ്യം തകര്‍ന്നു, ഇനി നേര്‍ക്കുനേര്‍

മഹാരാഷ്ട്രയിലെ മഹായുതിയുടെ പ്രധാന സഖ്യകക്ഷിയായ രാഷ്ട്രീയ സമാജ് പക്ഷം എന്‍ഡിഎ സഖ്യത്തില്‍ നിന്ന് പുറത്തേക്ക്. ധന്‍ഗര്‍ സമുദായത്തില്‍ സ്വാധീനമുള്ള ആര്‍എസ്പിയുടെ നീക്കം വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപ്പിക്ക് തിരിച്ചടിയാകും. സഖ്യം വിട്ട പാര്‍ട്ടി സ്ഥാപകന്‍ മഹാദേവ് ജന്‍കര്‍ തെരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് അറിയിച്ചു.

ALSO READ: കൊളോണ്യല്‍ പാരമ്പര്യം ഇനി വേണ്ട; നീതിദേവതയുടെ കണ്ണുകള്‍ക്ക് ഇനി മറയില്ല; ചരിത്രപരമായ തീരുമാനവുമായി സിജെഐ

കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പര്‍ഫാനിയില്‍ നിന്നും മത്സരിച്ച ജന്‍കര്‍ അസംബ്ലി തെരഞ്ഞെടുപ്പിലേക്ക് നാല്‍പത് സീറ്റുകള്‍ ആവശ്യപ്പെട്ടെന്നും എന്നാല്‍ മഹായുതി നേതാക്കള്‍ അതിന് തയ്യാറായില്ലെന്നും ചൂണ്ടിക്കാട്ടി. ഇതിനാല്‍ ഭൂരിഭാഗം സീറ്റുകളിലേക്കും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തി ഒറ്റയ്ക്ക് മത്സരിക്കാനാണ് തീരുമാനമെന്നും അദ്ദേഹം അറിയിച്ചു.

ധന്‍ഗര്‍ വിഭാഗത്തെ എസ്ടി വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഇതുവരെ തീരുമാനങ്ങളൊന്നും കൈക്കൊള്ളാത്തതിനാല്‍ അസ്വസ്ഥതകള്‍ നിലനില്‍ക്കുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇടയന്മാരുടെ വിഭാഗമാണ് ധന്‍കര്‍. മഹാരാഷ്ട്ര കൂടാതെ ഗുജറാത്ത്, കര്‍ണാടക, ആന്ധ്ര പ്രദേശ് എന്നിവിടങ്ങളിലടക്കമുള്ള വിഭാഗമാണിവര്‍.

ALSO READ: കാസര്‍ഗോഡ് മീന്‍ലോറി തടഞ്ഞ് കത്തി കാണിച്ച് ഭീഷണിപ്പെടുത്തി പണം കവര്‍ന്നു

2011ലെ സെന്‍സസ് പ്രകാരം 1.08 കോടിയാണ് മഹാരാഷ്ട്രയിലെ ഇവരുടെ ജനസംഖ്യ. അസംബ്ലി തെരഞ്ഞെടുപ്പില്‍ 35 മണ്ഡലങ്ങളിലോളം വലിയ സ്വാധീനമുള്ള വിഭാഗമാണിവര്‍. അതുപോലെ, ജന്‍കറിന്റെ പാര്‍ട്ടി സര്‍ക്കാര്‍ വിരുദ്ധ ധന്‍ഗര്‍ വോട്ടുകള്‍ ഭിന്നിപ്പിച്ചേക്കാം, അത് മഹാരാഷ്ട്ര വികാസ് അഘാഡിയെ (എംവിഎ) ബാധിച്ചേക്കാം.

മറ്റൊരുവശത്ത് ജന്‍കറിന്റെ പാര്‍ട്ടിയില്‍ നിന്നും പ്രധാന നേതാവായ രാജബോ ഫദ് ശരദ് പവാര്‍ നയിക്കുന്ന എന്‍സിപി (എസ്പി)യിലേക്ക് ചേര്‍ന്നു. മറ്റ് ചില നേതാക്കളും പവാറിനൊപ്പം ചേര്‍ന്നിട്ടുണ്ട്. അതിനാല്‍ പ്രതീക്ഷിക്കുന്ന തരത്തിലുള്ള മുന്നേറ്റം ജന്‍കറിന് നടത്താന്‍ സാധ്യക്കുമോ എന്ന കാര്യത്തില്‍ സംശയം ഉയരുന്നുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News