മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരണ ചർച്ചകൾ സജീവം, ബിജെപിക്കൊപ്പം എൻസിപിയും ശിവസേന ഷിൻഡേ വിഭാഗവും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദമുന്നയിച്ചേക്കും?

മഹാരാഷ്ട്രയിൽ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാക്കി മഹായുതി. സഖ്യത്തിലൂടെ തെരെഞ്ഞെടുപ്പിൽ വലിയ രീതിയിലുള്ള മുന്നേറ്റം നടത്തിയ ബിജെപി മുഖ്യമന്ത്രി സ്ഥാനത്തിൽ അവകാശവാദം ഉന്നയിക്കാനുള്ള സാധ്യതയാണ് ഉള്ളതെങ്കിലും അതത്രയെളുപ്പത്തിൽ നടക്കാനിടയില്ല. ശിവസേന ഷിൻഡേ വിഭാഗം നേതാവായ ഏക്നാഥ് ഷിൻഡേയും എൻസിപിയുടെ അജിത് പവാറും മുഖ്യമന്ത്രി കസേരയ്ക്കായി ചരടുവലികൾ നടത്താനായി അണിയറയിൽ നീക്കങ്ങൾ നടത്തുന്നുണ്ടെന്നാണ് ലഭിക്കുന്ന വിവരങ്ങൾ.

ഇതിൻ്റെ ഭാഗമായെന്നോണം ശിവസേന ഏക്നാഥ് ഷിൻഡെ വിഭാഗം എംഎൽഎമാരുടെ യോഗം ഇന്നു വൈകീട്ട് 4ന് മുംബൈയിൽ ചേരും. അജിത് പവാറിൻ്റെ വസതിയിൽ എൻസിപി എംഎൽഎമാരും യോഗം നടത്തുന്നുണ്ടെന്നാണ് നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ.

ALSO READ: മുസ്ലീം ആരാധനാലയങ്ങൾക്കുനേരെയുള്ള വര്‍ഗ്ഗീയ ധ്രുവീകരണം തുടർന്ന് ബിജെപി; ബാബറി മസ്ജിദിനും ഗ്യാന്‍വാപിക്കും ശേഷം ഷാഹി ജുമാ മസ്ജിദ്

എന്നാൽ, ഒരു തർക്കത്തിലേക്ക് വിഷയത്തെ കൊണ്ടെത്തിക്കാതെ സമവായത്തിലൂടെ പ്രശ്നത്തിന് ഒരു പരിഹാരം കാണുന്നതിനായിരിക്കും ബിജെപിയുടെ ശ്രമം. ഇതിൻ്റെ ഭാഗമായി മൂന്നു പാര്‍ട്ടികളും ചേർന്ന് ചർച്ച നടത്തിയ ശേഷമേ വിഷയത്തിൽ ഒരു തീരുമാനം എടുക്കൂവെന്ന് ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവസ് വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ 26നാണ് നിലവിലെ മന്ത്രിസഭയുടെ കാലാവധി അവസാനിക്കുന്നത്. അതുകൊണ്ട് തന്നെ മന്ത്രിസഭാ രൂപീകരണത്തില്‍ രണ്ട് ദിവസത്തിനുളളില്‍ തീരുമാനം ഉണ്ടായേക്കും. അതേസമയം, ജാര്‍ഖണ്ഡില്‍ ഹേമന്ത് സോറന്‍ മന്ത്രിസഭ
നവംബര്‍ 26ന് ചുമതലയേല്‍ക്കുമെന്നാണ് സൂചന.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
GalaxyChits
bhima-jewel
sbi-celebration

Latest News