മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ പൊട്ടിത്തെറി; ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി നവാബ് മാലിക് രംഗത്ത്

മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ പൊട്ടിത്തെറി. ബിജെപിക്കെതിരെ ഗുരുതര ആരോപണവുമായി നവാബ് മാലിക് രംഗത്ത്.  പിന്നാലെ പ്രത്യാരോപണവുമായി ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസും വെല്ലുവിളിച്ചു. ദീപാവലിക്ക് ശേഷം തെളിവുകൾ സഹിതം പുറത്ത് വിടുമെന്നാണ്  ഫഡ്‌നാവിസിൻ്റെ ഭീഷണി. നേരത്തെ, മുൻമന്ത്രി നവാബ് മാലിക്കിനെതിരെയുള്ള ഗുരുതര ആരോപണങ്ങൾ കണക്കിലെടുത്ത് നവാബിന് ടിക്കറ്റ് നൽകിയത് തെറ്റായി പോയെന്ന് പറഞ്ഞ മുംബൈ ബിജെപി അധ്യക്ഷൻ ആശിഷ് ഷെലാറിൻ്റെ നിലപാടിനെ പിന്തുണച്ച് ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് രംഗത്തെത്തിയിരുന്നു. നവാബ് മാലിക്കിനായി തെരഞ്ഞെടുപ്പിൽ പ്രചാരണം നടത്തില്ലെന്നും  ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് പറഞ്ഞു . ഈ സീറ്റിൽ മത്സരിക്കുന്ന ഷിൻഡെ പക്ഷം ശിവാജി പാട്ടീലായിരിക്കും മഹായുതി സഖ്യത്തിൻ്റെ സ്ഥാനാർഥിയെന്നും ഫഡ്‌നാവിസ് വ്യക്തമാക്കി.
അതേസമയം, തനിക്കും മകൾക്കുമെതിരെ ബിജെപിയും ഷിൻഡെ സേനയും നടത്തുന്ന  നീക്കം വിലപ്പോവില്ലെന്ന നിലപാടിലാണ് നവാബ് മാലിക്. ആഡംബര കപ്പലിൽ നാർക്കോട്ടിക് കൺട്രോൾ ബ്യുറോ  നടത്തിയ റെയ്ഡ് വ്യാജമായിരുന്നെന്നും ബോളിവുഡിനെതിരെ ബിജെപി നടത്തിയ  ഗൂഢാലോചനയായിരുന്നുവെന്നുമാണ് മാലിക് ആരോപിക്കുന്നത്. എന്നാൽ നവാബ് മാലിക് പൊട്ടിച്ചത് ചെറിയ പടക്കമാണെന്നും തൻ്റെ കൈയിലുള്ളത് വലിയ ബോംബാണെന്നുമാണ് ഫഡ്‌നാവിസ് പ്രതികരിച്ചത്. ദീപാവലിക്ക് ശേഷം തെളിവുകൾ സഹിതം വെളിപ്പെടുത്തുമെന്നും  ഫഡ്‌നാവിസ്  വെല്ലുവിളിച്ചു. പല സീറ്റുകളിലും വിമത നീക്കങ്ങളിൽ അനുനയ ചർച്ചകൾ നടന്നു കൊണ്ടിരിക്കുന്നതിനിടയിലാണ്  മഹായുതി സഖ്യത്തിന് മറ്റൊരു തലവേദനയായി നവാബ് മാലിക് രംഗത്തെത്തിയിരിക്കുന്നത്.
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News