മഹാരാഷ്ട്രയിൽ മഹായുതി സഖ്യത്തിൽ ഭിന്നത രൂക്ഷം

മഹാരാഷ്ട്രയിൽ അഞ്ചു ഘട്ടങ്ങളിലായി നടക്കുന്ന തിരഞ്ഞെടുപ്പ് ഏപ്രിൽ 19ന് തുടങ്ങാനിരിക്കെയാണ് സഖ്യ കക്ഷികൾ തമ്മിൽ ധാരണയാകാൻ കഴിയാതെ പ്രഖ്യാപനം നീളുന്നത്. സംസ്ഥാനത്ത് ബിജെപിയുടെ ഭരണകക്ഷിയായ മഹായുതി സഖ്യത്തിൽ 48 ലോക്‌സഭാ സീറ്റുകളിൽ 15 എണ്ണത്തിലും തർക്കം നില നിൽക്കുന്നതിനാൽ സ്ഥാനാർത്ഥികളെ ഇനിയും പ്രഖ്യാപിച്ചിട്ടില്ല. ബി.ജെ.പി ഇതുവരെ 24 സ്ഥാനാർത്ഥികളെയും സേന 8 സ്ഥാനാർത്ഥികളെയുമാണ് സംസ്ഥാനത്ത് പ്രഖ്യാപിച്ചത്. കൂടാതെ ഭാരമതിയിൽ അജിത് പവാറിൻ്റെ ഭാര്യ സുനേത്രയുടെ സ്ഥാനാർത്ഥിത്വം മാത്രമാണ് എൻസിപി ഔദ്യോഗികമായി പ്രഖ്യാപിച്ചത്.

Also Read: മോദിക്കെതിരെ പ്രതിരോധക്കടൽ തീർത്ത് ഇന്ത്യ സഖ്യം; ശക്തി പ്രകടനമായി ദില്ലി രാം ലീല മൈതാനിയിലെ മഹാറാലി

നാസിക്, സത്താറ, രത്‌നഗിരി, പാൽഘർ, മുംബൈ സൗത്ത് മുംബൈ നോർത്ത് വെസ്റ്റ്, മുംബൈ നോർത്ത് സെൻട്രൽ എന്നീ മണ്ഡലങ്ങൾക്ക് പുറമെ മുഖ്യമന്ത്രിയുടെ തട്ടകമായ താനെയിലും കല്യാണിലും സേന-ബിജെപി പോരാട്ടം രൂക്ഷമായിരിക്കുകയാണ്. കല്യാണിൽ മുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെയുടെ മകൻ ശ്രീകാന്ത് ഷിൻഡെയാണ് നിലവിലെ എംപി എന്നാൽ കല്യാൺ സീറ്റിൽ ഇക്കുറി ബിജെപി മത്സരിക്കണമെന്നാണ് പ്രാദേശിക നേതാക്കൾ വാദിക്കുന്നത്. അതെ സമയം കല്യാണും താനെയും വിട്ടു നൽകാനാകില്ലെന്ന കടുത്ത നിലപാടിലാണ് ശിവസേന.

Also Read: റിയാസ് മൗലവി വധം; അപ്പീൽ നൽകാനൊരുങ്ങി സർക്കാർ

മറാഠാ ക്വാട്ട പ്രക്ഷോഭം പ്രധാന ഘടകമാകാൻ സാധ്യതയുള്ള മറാത്ത്വാഡ മേഖലയിലെ ഔറംഗബാദ്, ഒസ്മാനാബാദ് എന്നീ മണ്ഡലങ്ങളും ബിജെപിയും സേനയും തമ്മിൽ തർക്കമുണ്ട്. സീറ്റ് വിഭജനം മാർച്ച് 28-നകം അന്തിമമാക്കുമെന്ന് പറഞ്ഞിരുന്നുവെങ്കിലും സഖ്യകക്ഷികൾ തമ്മിൽ പലതവണ നടത്തിയ കൂടികാഴ്ചകളിൽ ഒരു മുന്നേറ്റവും ഉണ്ടായിട്ടില്ല. രാജ് താക്കറെയുടെ മഹാരാഷ്ട്ര നവനിർമാൺ സേനയുമായി നടന്നുകൊണ്ടിരിക്കുന്ന സഖ്യം സംബന്ധിച്ച ചർച്ചകളും സീറ്റ് വിഭജന ചർച്ചകളെ ബാധിച്ചിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News