മഹാരാഷ്ട്രയില്‍ മഹായുതി മന്ത്രിസഭാ ഇന്ന് വൈകിട്ട് നാലു മണിയോടെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. നാഗ്പൂർ രാജ്‌ഭവനിൽ വെച്ചായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങുകള്‍ നടക്കുക. കാബിനറ്റിൽ കൂടുതൽ വകുപ്പുകളും ബിജെപിയാകും കൈവശം വെക്കുകയെങ്കിലും ഷിൻഡെ – അജിത് പവാർ വിഭാഗങ്ങൾക്ക് വ്യക്തമായ പ്രാതിനിധ്യമുണ്ടാകും.
30 മന്ത്രിമാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്നാണ് സൂചന. 15 പേര്‍ ബിജെപിയില്‍ നിന്നും 12 പേര്‍ ശിവസേനയില്‍ നിന്നും 7 പേര്‍ എന്‍സിപിയില്‍ നിന്നും സത്യപ്രതിജ്ഞ ചെയ്തേക്കും.
ALSO READ; ഒരു രാജ്യം ഒരു തെരെഞ്ഞെടുപ്പ് ബില്‍ നാളെ പാര്‍ലമെന്റില്‍ അവതരിപ്പിച്ചേക്കില്ല
ഡിസംബർ അഞ്ചിന് മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്തുവെങ്കിലും മന്ത്രിസഭാ വികസനം നീളുകയായിരുന്നു. ആഭ്യന്തരവകുപ്പ് ലഭിച്ചില്ലെങ്കിൽ റവന്യുവകുപ്പെങ്കിലും ലഭിക്കണമെന്ന് ഷിൻഡെ ആവശ്യപ്പെടുന്നു. ഫഡ്‌നാവിസ് മന്ത്രിസഭയില്‍ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരും ഉള്‍പ്പടെ ആകെ 43 മന്ത്രിമാരുണ്ടാകും. മന്ത്രിസഭയുടെ സത്യപ്രതിജ്ഞക്ക് മുന്‍പായി നാഗ്പൂരില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ റോഡ്‌ഷോയും ഉണ്ടാകും. മുന്‍ മുഖ്യമന്ത്രിയും ശിവസേന നേതാവുമായ ഷിന്‍ഡെ ആഭ്യന്തര വകുപ്പ് ആവശ്യപ്പെട്ട് സമ്മര്‍ദ്ദം ചെലുത്തിയതാണ് മഹാരാഷ്ട്രയില്‍ സത്യപ്രതിജ്ഞ വൈകിയത്.
ALSO READ; യുപിയിൽ വീണ്ടും യോഗി സർക്കാറിന്‍റെ ബുൾഡോസർ രാജ്; സംഭലിൽ കെട്ടിടങ്ങൾ പൊളിച്ചു നീക്കി
ബിജെപിയിൽ നിന്നുള്ള പ്രമുഖ എംഎൽഎമാർക്ക് മന്ത്രി പദവി ലഭിക്കാനുള്ള സാധ്യതയുണ്ട്. സഖ്യത്തിലെ പാർട്ടിയുടെ അപ്രമാദിത്വം ഊട്ടിയുറപ്പിക്കുകയാണ് ബിജെപി ഇതിലൂടെ ലക്ഷ്യമിടുന്നത്. നിതീഷ് റാനെ, ശിവന്ദ്ര രാജ്, ഗിരീഷ് മഹാജൻ, മേഘ്ന ബോർദികർ, ജയകുമാർ റാവൽ, മംഗൾ പ്രഭാത് ലോധ എന്നിവർക്ക് മന്ത്രിസ്ഥാനത്തേക്കുള്ള ക്ഷണം ലഭിച്ചിട്ടുണ്ട്.
അതേസമയം, ശിവസേന നേതാക്കളായ ദീപക് കേസർകാർ, തനാജി സാവന്ത്, അബ്ദുൽ സത്താർ എന്നിവർക്ക് ഇക്കുറി മന്ത്രിപദവി ലഭിക്കിച്ചേക്കില്ല. എൻസിപിയിൽ നിന്ന് അദിതി താക്കറെ, ബാബ സാഹിബ് പാട്ടീൽ, ദത്താത്രേയ ഭരനെ, ഹസൻ മുശ് രിഫ്, നർഹരി സിർവാൾ എന്നിവർ മന്ത്രിസഭയിലുണ്ടായേക്കും. തെരഞ്ഞെടുപ്പിൽ 288 അംഗ നിയമസഭയിൽ 220 സീറ്റുകളിലധികം നേടിയാണ് മഹായുതി അധികാരത്തിലേക്ക് വരുന്നത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here