ബിജെപി നയിക്കുന്ന മഹായുതി സഖ്യം മഹാരാഷ്ട്ര തെരഞ്ഞെടുപ്പില്‍ നേടിയ വലിയ വിജയത്തിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാനുള്ള നടപടികളുമായി മുന്നോട്ടു പോവുകയാണ്. ഏക്‌നാഥ് ഷിന്‍ഡേ വിഭാഗത്തില്‍ നിന്നുള്ള നേതാവ് ദീപക് കേസര്‍ക്കര്‍ നാളെ സത്യപ്രതിജ്ഞ നടക്കാനാണ് സാധ്യതയെന്ന് അറിയിച്ചിരിക്കുകയാണ്. മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിമാരുമായിരിക്കും നാളെ സത്യപ്രതിജ്ഞ ചെയ്യാന്‍ സാധ്യതയെന്നും ആരൊക്കയാണ് ക്യാബിനറ്റ് അംഗങ്ങളാകുന്നതെന്ന കാര്യത്തില്‍ വ്യക്തമായ തീരുമാനമായിട്ടില്ലെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍. നിലവിലെ മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡേയും ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസുമാണ് മുഖ്യമന്ത്രി സ്ഥാനത്തിനായി കാത്തിരിക്കുന്നവര്‍. ഇത്തവണ ആര്‍ക്കാകും പദവിയിലിരിക്കാന്‍ യോഗമെന്ന കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
സീറ്റുകള്‍ വാരിക്കൂട്ടിയതിന് പിന്നാലെ ഏക്‌നാഥ് ഷിന്‍ഡേ വിഭാഗവും ഫഡ്‌നാവിസിന്റെ ബിജെപി വിഭാഗവും തമ്മില്‍ മുഖ്യമന്ത്രി കസേരയുടെ കാര്യത്തില്‍ ചര്‍ച്ചകള്‍ ആരംഭിച്ചിരുന്നു. ലഡ്കി ബഹന്‍ യോജന എന്ന പദ്ധതിയാണ് എന്‍ഡിഎയ്ക്ക് വലിയ വിജയം നേടിയതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുഖ്യമന്ത്രിയെ കണ്ടെത്താന്‍ തര്‍ക്കങ്ങളൊന്നുമില്ലെന്നും ആദ്യം തന്നെ ഫലം വന്നു കഴിഞ്ഞാല്‍ മൂന്ന് സഖ്യത്തിലെയും നേതാക്കള്‍ ചേര്‍ന്ന് മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുമെന്നാണ് തീരുമാനിച്ചിരുന്നതെന്നും ഫഡ്‌നാവിസ് പ്രതികരിച്ചിട്ടുണ്ട്. മഹായുതി ആകെയുള്ള 288 സീറ്റില്‍ 235ലും വിജയിച്ചിട്ടുണ്ട്. എന്‍ഡിഎ വലിയ വിജയം നേടിയതോടെ ഫഡ്‌നാവിസിന് കീഴില്‍ ഷിന്‍ഡേയ്ക്ക് പ്രവര്‍ത്തിക്കേണ്ടി വരുമെന്ന് പ്രതിപക്ഷ നേതാക്കള്‍ ശിവസേന നേതാവിന് മുന്നറിയിപ്പ് നല്‍കുന്നുണ്ട്.
2019ല്‍ മുഖ്യമന്ത്രി കസേരയ്ക്കായുള്ള ഫഡ്‌നാവിന്റെയും സഖ്യകക്ഷിയായ ശിവസേനാ നേതാവ് ഉദ്ദവ് താക്കറയുടെയും പിടിവാശിയാണ് എന്‍ഡിഎ സഖ്യം തന്നെ പിളരാനും മഹാവികാസ് അഖാഡി സഖ്യം രൂപീകരിക്കാനും കാരണമായത്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here