മഹാരാഷ്ട്രയിലെ മതസൗഹാര്‍ദം തകര്‍ക്കാനാണ് മഹായുതി ശ്രമമെന്ന് എംവിഎ നേതാക്കള്‍

pawar-udhav

പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും ഹിന്ദു മുസ്ലിം വിഭജനം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്ന് ശിവസേന നേതാവ് ഉദ്ധവ് താക്കറെ. മോദി ഗാരന്റി മഹാരാഷ്ട്രയില്‍ വിലപ്പോവില്ലെന്നും താക്കറെ തുറന്നടിച്ചു. മഹാരാഷ്ട്രയിലെ സാമുദായിക ഐക്യം തകര്‍ക്കാനാണ് മഹായുതി സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് കോണ്‍ഗ്രസ് നേതാക്കളും ആരോപിച്ചു. ബിജെപിയുടെ മോശം മാനസികാവസ്ഥയാണ് പ്രചാരണത്തിലൂടെ വെളിപ്പെടുന്നതെന്നും എംവിഎ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

ജീവിത സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ മാറ്റം അനിവാര്യമാണെന്ന് എന്‍ സി പി സ്ഥാപക നേതാവ് ശരദ് പവാര്‍ പറഞ്ഞു. കര്‍ഷക ആത്മഹത്യ, സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍, വര്‍ധിച്ചുവരുന്ന തൊഴിലില്ലായ്മ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്ക് അടിയന്തര പരിഹാരം തേടേണ്ടതുണ്ടെന്നും മുതിര്‍ന്ന നേതാവ് വ്യക്തമാക്കി. ഇക്കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് വ്യക്തമായ ഭൂരിപക്ഷം നിഷേധിച്ചാണ് ഭരണഘടന മാറ്റാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നീക്കത്തെ ഇന്ത്യാ മുന്നണി തടയിട്ടതെന്നും പവാര്‍ ഓര്‍മപ്പെടുത്തി.

Read Also: മഹാരാഷ്ട്ര തെരഞ്ഞെടുപ്പ്: ബാഗുകൾ പരിശോധിച്ച തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരോട് കയർത്ത് ഉദ്ധവ് താക്കറെ

മഹാരാഷ്ട്രയില്‍ വികസനത്തോടൊപ്പം വര്‍ഗീയതയും പ്രചാരണ വിഷയമായി മാറിയിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങി വച്ച വിഭജിക്കപ്പെട്ടാല്‍ കശാപ്പു ചെയ്യപ്പെടും (ബാടേംഗ തോ കാടേംഗേ) എന്ന വര്‍ഗീയ മുദ്രാവാക്യം മഹാരാഷ്ട്രയിലും പ്രചാരണ വിഷയമാക്കി മാറ്റാനായിരുന്നു ശ്രമം. എന്നാല്‍, ഇതിനോട് മുഖ്യമന്ത്രി ഏക്നാഥ് ഷിന്ദേയും ഉപമുഖ്യമന്ത്രി അജിത് പവാറും വിയോജിപ്പ് പ്രകടിപ്പിക്കുകയായിരുന്നു. ഇതോടെയാണ് ഐക്യമുണ്ടെങ്കിലേ സുരക്ഷിതരാകൂ (ഏക് ഹേ തോ സേഫ് ഹേ) എന്ന് മുദ്രാവാക്യത്തെ മോദി മയപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News