റിലീസിന് മുൻപേ കോടികൾ കൊയ്ത് മഹേഷ് ബാബു ചിത്രം; കാത്തിരുന്ന് ടോളിവുഡ്

ജനപ്രിയ താരങ്ങളുടെ ലിസ്റ്റിൽ മാറ്റിനിർത്താൻ സാധിക്കാത്ത ഒരു തെലുങ്ക് നടനാണ് മഹേഷ് ബാബു. മിനിമം ഗ്യാരന്റി ഉള്ള യുവതാരങ്ങളിൽ ഒരാൾ എന്ന നിലയിൽ നിർമാതാക്കൾക്ക് മഹേഷ് ബാബു എന്നും ഒരു ആശ്വാസമാണ്. ഒരു സിനിമയാണ് ഒരു വർഷത്തിൽ മിക്കവാറും മഹേഷ് ബാബു ചെയ്യുന്നത്. എന്നാൽ 20203ൽ മഹേഷിന്റേതായി ചിത്രങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. അതുകൊണ്ടു തന്നെ 2024ൽ റിലീസിനെത്തുന്ന ‘ഗുണ്ടൂര്‍ കാരത്തി’ന് ആരാധകർക്കിടയിൽ വലിയ ഹൈപ്പാണുള്ളത്. അഡ്വാന്‍സ് ബുക്കിംഗില്‍ സിനിമ അത്ഭുതമായിരിക്കായാണ്.

ALSO READ: ഇവിടെ മാത്രമല്ല അങ്ങ് യൂറോപ്പിലും; റെക്കോർഡ് റിലീസിനായി മലൈക്കോട്ടൈ വാലിബൻ

11.5 കോടി രൂപയാണ് അഡ്വാന്‍സ് ബുക്കിംഗിലൂടെ ‘ഗുണ്ടൂര്‍ കാരം’ ഇന്ത്യയില്‍ നിന്ന് ഇതുവരെ നേടിയിരിക്കുന്നത്. സാക്നില്‍ക് എന്ന പ്രമുഖ ട്രക്കർമാരുടെ റിപ്പോർട്ട് അനുസരിച്ചാണ് ഈ കണക്ക്.

റിലീസിന് ഒരു ദിവസം ബാക്കി നിൽക്കെയാണ് ഈ മുന്നേറ്റം. ഗുണ്ടൂർ കാരം പ്രേക്ഷകരുടെ മുന്നിലെത്തുന്നത് വെള്ളിയാഴ്ചയാണ്. ഇതിനോടകം തന്നെ ആന്ധ്ര പ്രദേശില്‍ നിന്ന് 3.35 കോടിയും കര്‍ണാടകത്തില്‍ നിന്ന് 2.04 കോടിയും തെലങ്കാനയില്‍ നിന്ന് മാത്രം 10.79 കോടിയും ചിത്രം നേടിയിട്ടുണ്ട്.

ALSO READ: എന്താ മാറ്റം! പുതിയ ലുക്കിലെ വിജയിയെ കണ്ട് അമ്പരന്ന് ആരാധകർ

ത്രിവിക്രം ശ്രീനിവാസ് ആണ് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത്. മാത്രമല്ല ടോളിവുഡില്‍ ഏറെക്കാലമായി കാത്തിരുന്ന സിനിമ കൂടെയാണ്. കാരണം മറ്റൊന്നുമല്ല ത്രിവിക്രം സംവിധാനം ചെയ്യുന്ന മഹേഷ് ബാബു എന്നത് കൊണ്ട് തന്നെയാണ് എല്ലാവരും പ്രതീക്ഷയോടെ ഇരിക്കുന്നത്.

ശ്രീലീലയാണ് നായിക. പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ മലയാളത്തിൽ നിന്ന് ജയറാമും സിനിമയിലുണ്ട്. മീനാക്ഷി ചൗധരി, ജ​ഗപതി ബാബു, രമ്യ കൃഷ്ണന്‍, ഈശ്വരി റാവു, പ്രകാശ് രാജ്, റാവു രമേശ്, മുരളി ശര്‍മ്മ, സുനില്‍, ബ്രഹ്‍മാനന്ദം, വെണ്ണല കിഷോര്‍ തുടങ്ങിയവരാണ് മറ്റു അഭിനേതാക്കൾ. പോസിറ്റീവ് ആയ പ്രതികരണങ്ങൾ ആണ് റിലീസിന് മുൻപെങ്കിൽ റിലീസിന് ശേഷവും സമാനമായ സാഹചര്യം ആയിരിക്കും എന്നും റെക്കോര്‍ഡ്കളക്ഷനായിരിക്കും ചിത്രം നേടുകയെന്ന കണക്കുകൂട്ടലിലുമാണ് ടോളിവുഡ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News