പഴയ പുഞ്ചിരി തിരിച്ചുപിടിച്ച് മഹേഷ് കുഞ്ഞുമോന്‍; സോഷ്യല്‍മീഡിയയില്‍ വൈറലായി പുതിയ ചിത്രം

വാഹനാപകടത്തില്‍ പരുക്കേറ്റ മിമിക്രി കലാകാരന്‍ മഹേഷ് കുഞ്ഞുമോന്‍ ഇപ്പോഴിതാ തന്റെ ആ പഴയ പുഞ്ചിരി തിരികെപ്പിടിച്ചിരിക്കുകയാണ്. നടനും മിമിക്രി കലാകാരനുമായ കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ അപകടത്തില്‍ മുഖത്തും കയ്യിലും സാരമായി പരുക്കുകളോടെയാണ് മഹേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

ഇപ്പോഴിതാ അപകടത്തില്‍ തകര്‍ന്നുപോയ പല്ലുകള്‍ ശരിയാക്കി ആ പഴയ പുഞ്ചിരി തിരിച്ചുപിടിച്ചിരിക്കുകയാണ് മഹേഷ്. ഇന്‍സ്റ്റാഗ്രാമിലൂടെയാണ് നടന്‍ സൈജു കുറുപ്പിനൊപ്പമുള്ള പുതിയ ചിത്രം പങ്കുവച്ചത്.

അപകടത്തെ തുടര്‍ന്ന് രണ്ട് ആഴ്ചകള്‍ നീണ്ട ആശുപത്രി വാസത്തിന് ശേഷമാണ് മഹേഷ് ജീവിതത്തിലേക്ക് മടങ്ങി വന്നത്. മഹേഷിന്റെ പല്ലുകള്‍ തകരുകയും മൂക്കിനും മുഖത്തിനും ക്ഷതമേല്‍ക്കുകയും ചെയ്തിരുന്നു.

അപകടത്തിൽ മഹേഷിന്‍റെ 7 പല്ലുകൾ  തകർന്നിരുന്നു. മൂക്കിലും മുഖത്തും ശസ്ത്രക്രിയകൾ വേണമായിരുന്നു. ഇരു കവിളുകളിലെയും അസ്ഥികൾ ചേരാൻ കമ്പികൾ ഇട്ടു. മഹേഷിന്‍റെ ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.

ജൂൺ 5ന് വടകരയിലെ പരിപാടി കഴിഞ്ഞ് സുധി, ബിനു അടിമാലി, ഉല്ലാസ് അരൂർ എന്നിവർക്കും ഒപ്പം മഹേഷ് കാറിൽ എറണാകുളത്തേക്കു മടങ്ങവെയാണ് അപകടം നടന്നത്. പിൻ സീറ്റിൽ ബിനുവിനൊപ്പമായിരുന്നു മഹേഷിന്‍റെ യാത്ര.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration

Latest News