മഹേഷ് കുഞ്ഞുമോൻ തിരിച്ചെത്തി, വിനായകനെയും ബാലയെയും ആറാട്ടണ്ണനെയും അനുകരിക്കുന്ന പുതിയ വീഡിയോ വൈറൽ

കാറപകടത്തിൽ ഗുരുതരമായി പരുക്കേറ്റ മഹേഷ് കുഞ്ഞുമോന്റെ തിരിച്ചുവരവാണ് ഈ വർഷത്തെ ഓണത്തെ ഏറ്റവും മനോഹരമാക്കുന്നത്. മികച്ച രീതിയിൽ മുഖ്യമന്ത്രിയെയും പ്രധാനമന്ത്രിയെയും തുടങ്ങി നിരവധി സിനിമാ താരങ്ങളെയും അനുകരിച്ച് മഹേഷ് നേടിയത് ധാരാളം ആരാധകരെയാണ്. അവർക്കെല്ലാം മഹേഷിന്റെ തിരിച്ചുവരവ് ഒരാഘോഷം തന്നെയാണ്. തന്റെ യൂട്യൂബ് പേജിലൂടെ രണ്ട മാസങ്ങൾക്ക് ശേഷം ഒരു പുതിയ വിഡിയോയാണ് ഇപ്പോൾ മഹേഷ് കുഞ്ഞുമോൻ പുറത്തുവിട്ടിരിക്കുന്നത്.

ALSO READ: സൂര്യയുടെ കങ്കുവ എന്റെ സിനിമ, അത് സംവിധാനം ചെയ്യേണ്ടിയിരുന്നത് ഞാനാണ്: വെളിപ്പെടുത്തലുമായി നടൻ ബാല

തന്റെ നിലവിലെ ആരോഗ്യ സ്ഥിതിയും മറ്റു കാര്യങ്ങളും പറഞ്ഞു തുടങ്ങുന്ന വിഡിയോയിൽ മഹേഷ് കുഞ്ഞുമോൻ താൻ അപകടത്തിൽപെട്ട് കിടന്ന സമയത്ത് ചുറ്റിലും നടന്ന എല്ലാ വിവാദങ്ങളെയും മറ്റ് സംഭവങ്ങളെയും കോർത്തിണക്കിയാണ് പുതിയ വീഡിയോ ചെയ്‌തിരിക്കുന്നത്‌. വിനായകന്റെ ശബ്ദവും, ബാലയുടെയും, ആറാട്ടണ്ണന്റെയും ശബ്ദവും അനുകരിക്കുന്ന മഹേഷ് കുഞ്ഞുമോൻ ഒരപകടത്തിനും തന്നെ തകർക്കാൻ കഴിയില്ല എന്ന ആത്മവിശ്വാസമാണ് വീഡിയോ കാണുന്ന ഓരോ പ്രേക്ഷകർക്കും നൽകുന്നത്.

ALSO READ: ക്ളീൻ ഷേവിൽ വീണ്ടും പുതിയ മുഖവുമായി പൃഥ്വിരാജ്, കുടുംബത്തിനൊപ്പമുള ഓണചിത്രങ്ങൾക്ക് ഗംഭീര വരവേൽപ്പ്

മഹേഷ് പങ്കുവെച്ച വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്. മണിക്കൂറിൽ പതിനായിരത്തോളം മനുഷ്യരാണ് മഹേഷിന്റെ പുതിയ വീഡിയോ കണ്ടിരിക്കുന്നത്. ആയിരത്തോളം പേർ ഇതിനോടകം തന്നെ ഈ വീഡിയോയ്ക്ക് താഴെ കമന്റുകൾ പങ്കുവെച്ചിട്ടുണ്ട്.

കമന്റുകൾ വായിക്കാം

ALSO READ: ഇവിടുത്തെ പൊളിറ്റിക്‌സിൽ നേരില്ല, അതുകൊണ്ട് അച്ഛനെ സിനിമയിൽ മാത്രം കാണാനാണ് ഇഷ്ടമെന്ന് ഗോകുൽ സുരേഷ്

ഈ കഴിവ് ഒരു അപകടത്തിനും കൊണ്ട് പോകാൻ കഴിയില്ല. കമോൻഡ്ര മഹേഷെ

ഈയൊരു നിമിഷത്തിന് വേണ്ടി എത്ര പ്രാർത്ഥനയോടെയും ആകാംക്ഷയോടെയുമാണ് കാത്തിരുന്നതെന്ന് പറഞ്ഞറിയിക്കാനാകില്ല. സഹൃദയരായ ഓരോ മലയാളിയും താങ്കളുടെ തിരിച്ചുവരവിനായി അത്രമേൽ ആത്മാർത്ഥമായാണ് ആഗ്രഹിച്ചത്.

കഴിവൊന്നും എവിടെയും പോയിട്ടില്ല, മഹേഷിന്റെ ഗംഭീര തിരിച്ചു വരവ്

ഈ ഓണത്തിന് ഏറ്റവും സന്തോഷം കിട്ടിയതും മനസ് നിറഞ്ഞതുമായ വീഡിയോ

വീണ്ടും തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം.. ഹാപ്പി ഓണം

ഓണ ദിനത്തിൽ മഹേഷിന്റെ തിരിച്ചു വരവ്, മലയാളികൾക്ക് ഇത് ആഘോഷം

മനസിന് വളരെ സന്തോഷം തോന്നുന്നു, സഹോദരന്റെ തിരിച്ചു വരവിൽ

ഇത് കണ്ടപ്പോ വല്യ സന്തോഷം ആയി

ഇതിലേറെ കാത്തിരുന്നൊരു തിരിച്ചുവരവില്ല

ഈ തിരുവോണനാളിൽ ഇതിലും വലുതായിട്ടൊന്നും തന്നെ എന്നെ സന്തോഷിപ്പിച്ചിട്ടില്ല

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
sbi-celebration