തെന്നിന്ത്യൻ സിനിമാ മേഖലയിലാകെ ചർച്ചയായ മഹേഷ് നാരായണൻ മമ്മൂട്ടി-മോഹൻലാൽ ചിത്രത്തിൻ്റെ തിരക്കഥ കമൽഹാസൻ്റേതല്ല തൻ്റേത് തന്നെയാണെന്ന് മഹേഷ് നാരായണൻ. ശ്രീലങ്കയിൽ ചിത്രീകരണം പുരോഗമിച്ചു കൊണ്ടിരിക്കുന്ന ചിത്രത്തിൻ്റെ തിരക്കഥ കമൽഹാസൻ്റേതാണെന്ന തരത്തിൽ നേരത്തെ വിവിധ കേന്ദ്രങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു.
ഈ സാഹചര്യത്തിലാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിക്കൊണ്ട് മഹേഷ് നാരായണൻ തന്നെ രംഗത്തെത്തിയത്. ‘കമൽ സാർ എനിക്കായി ഒരു തിരക്കഥ എഴുതിയിട്ടുണ്ട്. ആ സിനിമ ഞങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ നിർമ്മിക്കാൻ ഒരുപാട് സമയം ആവശ്യമുള്ളതിനാൽ അത് ഇപ്പോഴും പുരോഗമിക്കുകയാണ്. ഞാൻ ഒരു തമിഴ് സിനിമ ചെയ്യാൻ തയ്യാറാകുമ്പോൾ, അതായിരിക്കും എൻ്റെ ആദ്യ ചിത്രം.’ മഹേഷ് നാരായണൻ പറഞ്ഞു.
ALSO READ: വെറുതെ വടികൊടുത്ത് അടി വാങ്ങി! പുഷ്പയുടെ റിലീസ് തടയണമെന്ന് ഹർജി, പരാതിക്കാരന് പിഴ ചുമത്തി കോടതി
മമ്മൂട്ടി- മോഹൻലാൽ ചിത്രത്തിൽ മോഹൻലാലിന് കാമിയോ വേഷമാണ് ഉള്ളത് എന്ന പ്രചരണത്തോടും മഹേഷ് പ്രതികരിച്ചു. മോഹൻലാലിന് ചിത്രത്തിൽ ഉള്ളത് കാമിയോ വേഷമല്ലെന്നും സിനിമയിലുടനീളമുള്ള കഥാപാത്രം തന്നെയാണ് അദ്ദേഹം ചെയ്യുന്നതെന്നുമായിരുന്നു മഹേഷ് നാരായണൻ പറഞ്ഞത്. തികച്ചും വ്യത്യസ്തമായ പ്രമേയമാണ് ചിത്രത്തിൻ്റേത്.
ആൻ്റോ ജോസഫ് ഫിലിം കമ്പനി നിർമ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ-ത്രില്ലർ ചിത്രത്തിൽ മമ്മൂട്ടി, മോഹൻലാൽ എന്നിവരെ കൂടാതെ ഫഹദ്, കുഞ്ചാക്കോ ബോബൻ, നയൻതാര, ദർശന രാജേന്ദ്രൻ, രാജീവ് മേനോൻ, രേവതി തുടങ്ങി നിരവധി പേർ ഭാഗമാകുന്നുണ്ടെന്നും മഹേഷ് നാരായണൻ കൂട്ടിച്ചേർത്തു.
ബോളിവുഡിലെ പ്രശസ്തനായ സിനിമാട്ടോഗ്രഫര്‍ മനുഷ് നന്ദനാണ് ഛായാഗ്രഹണം. ഹാപ്പി ന്യൂ ഇയർ, റോക്കി ഔർ റാണി കി പ്രേം കഹാനി, ഡങ്കി തുടങ്ങിയ ബോളിവുഡ് സിനിമകൾക്കായി ക്യാമറ ചലിപ്പിച്ചത് മനുഷ് നന്ദനാണ്.
ശ്രീലങ്ക, ലണ്ടന്‍, അബുദാബി, അസര്‍ബെയ്ജാന്‍, തായ്‌ലന്‍ഡ്, വിശാഖപട്ടണം, ഹൈദരാബാദ്, ഡല്‍ഹി, കൊച്ചി എന്നിവിടങ്ങളിലായി 150 ദിവസം കൊണ്ടാണ് ചിത്രം പൂര്‍ത്തിയാക്കുക. സിനിമയുടെ ചിത്രീകരണം നിലവിൽ ശ്രീലങ്കയിൽ പുരോഗമിക്കുകയാണ്.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here